ടോക്കിയോ: ഒളിമ്പിക്സ് ലോങ്ജമ്പിൽ ഫൈനൽ കാണാതെ മലയാളി താരം ശ്രീശങ്കർ പുറത്ത്. 15 പേർ മത്സരിച്ച യോഗ്യത റൗണ്ട് ബിയിൽ ശ്രീശങ്കർ 13-ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. 7.69 മീറ്റർ ദൂരമാണ് മലയാളി താരം പിന്നിട്ടത്. 8.15 മീറ്റർ ദൂരമായിരുന്നു ഫൈനലിലേക്കുള്ള യോഗ്യത മാർക്ക്. തന്റെ ആദ്യ ശ്രമത്തിലാണ് ശ്രീശങ്കർ 7.69 മീറ്റർ താണ്ടിയത്.
രണ്ടും മൂന്നും ശ്രമങ്ങളിൽ യഥാക്രമം 7.51 മീറ്ററും 7.43 മീറ്ററുമായിരുന്നു ദൂരം. ഈ വർഷം മാർച്ചിൽ പാട്യാലയിൽ നടന്ന ദേശീയ സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 8.26 മീറ്റർ ദൂരം താണ്ടിയാണ് ഒളിമ്പിക്സിന് ഇന്ത്യൻ താരം യോഗ്യത നേടിയത്. 2018 സെപ്തംബറിൽ ഭുവനേശ്വറിൽ നടന്ന നാഷണൽ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ 8.20 മീറ്ററും ശ്രീശങ്കർ കണ്ടെത്തിയിട്ടുണ്ട്.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ പൂജാറാണി പുറത്ത്
അതേസമയം, ഒളിമ്പിക്സിൽ 91+ കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്. ഏഷ്യൻ ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ ഉസ്ബെക്കിസ്താൻ താരം ജാലലോവിനോടാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സതീഷ് കുമാറിന്റെ തോൽവി സ്കോർ: 5-0.
Post Your Comments