Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ പൂജാറാണി പുറത്ത്

ടോക്കിയോ: ഒളിമ്പിക്സിൽ വനിതാ ബോക്സിംഗിൾ ഇന്ത്യയുടെ പൂജാറാണി പുറത്ത്. ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരം ചൈനയുടെ ലീ ക്യുവാനോടാണ് പൂജ തോറ്റ് പുറത്തായത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. മത്സരത്തിൽ ചൈന താരത്തിന് വെല്ലുവിളിയുർത്താൻ പോലും പൂജാറാണിയ്ക്ക് കഴിഞ്ഞില്ല. സ്കോർ: 5-0.

75 കിലോഗ്രാം മിഡിൽ വെയ്റ്റ് പ്രീ ക്വാർട്ടറിൽ അൾജീരിയയുടെ ഐചർക് ചായിബായെ തോൽപ്പിച്ചാണ് പൂജ ക്വാർട്ടറിലെത്തിയത്. പൂജയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ 5-0ത്തിനായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ഈ വർഷം ദുബായിൽ നടന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിഡിൽ വെയ്റ്റിൽ പൂജാ റാണി സ്വർണം നേടിയിരുന്നു. ഹരിയാനകാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്സാണിത്.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്

അതേസമയം, 91+ കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്തായി. ഏഷ്യൻ ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ ഉസ്ബെക്കിസ്താൻ താരം ജാലലോവിനോടാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സതീഷ് കുമാറിന്റെ തോൽവി സ്കോർ: 5-0.

shortlink

Related Articles

Post Your Comments

Related Articles


Back to top button