ടോക്കിയോ: ഒളിമ്പിക്സിൽ വേഗമേറിയ നീന്തൽ താരമായി അമേരിക്കയുടെ കെലബ് ഡ്രസ്സൽ. പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്‌റ്റൈലിൽ 21.07 സെക്കന്റിൽ മത്സരം പൂർത്തിയാക്കിയാണ് താരത്തിന്റെ സ്വർണ നേട്ടം. ഈ ഇനത്തിൽ ഒളിമ്പിക്സ് റെക്കോർഡ് കൂടിയാണ് കെലബ് ഡ്രസ്സൽ നീന്തി എടുത്തത്.
നേരത്തെ ബീജിങ് ഒളിമ്പിക്സിൽ ബ്രസീൽ താരം സീസർ സിയലോ കുറിച്ച 21.30 സെക്കന്റാണ് ഡ്രസ്സലിന്റെ വേഗതയ്ക്ക് മുന്നിൽ പഴങ്കഥയായത്. ഫ്രാൻസിന്റെ മാനാഡോ ഫ്ലോറന്റാണ് വെള്ളി മെഡൽ നേടിയത്. 21.55 സെക്കന്റിലാണ് താരം മത്സരം പൂർത്തിയാക്കിയത്. ബ്രസീലിന്റെ ഫ്രാറ്റസ് ബ്രൂണോ 21.57 സെക്കന്റിൽ മത്സരം പൂർത്തിയാക്കി വെങ്കല മെഡൽ നേടി.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ
ടോക്കിയോ ഒളിമ്പിക്സിൽ എട്ടാം ദിനം പിന്നിടുമ്പോൾ ചൈന മുന്നേറ്റം തുടരുന്നു. ആകെ 22 സ്വർണവും 13 വെള്ളിയും 12 വെങ്കലവും സഹിതം 47 മെഡലുകളാണ് ചൈനയ്ക്കുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ യഥാക്രമം അമേരിക്കയും ജപ്പാനും തുടരുകയാണ്. 17 സ്വർണവും 5 വെള്ളിയും 8 വെങ്കലവും അടക്കം 30 മെഡലുകളാണ് ഇതുവരെ ആതിഥേയരുടെ സമ്പാദ്യം. അമേരിക്കയ്ക്ക് 19 സ്വർണമാണുള്ളത്. 20 വെള്ളിയും 13 വെങ്കലവും അടക്കം 52 മെഡലുകളാണ് അമേരിക്കയുടെ സമ്പാദ്യം.
Post Your Comments