COVID 19Latest NewsKeralaNews

പൊതുജനാരോഗ്യ ദുരന്തമെന്നതിലുപരി കോവിഡ് 19 സങ്കീർണ്ണമായ ഒരു സാമ്പത്തിക പ്രതിസന്ധിയായി പരിണമിച്ചു: ഡോ. താരാ നായർ

ശാരീരികമായ ഒറ്റപ്പെടൽ കാരണം ഉണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍ വ്യക്തികളുടെയും സമൂഹങ്ങളുടെ ആരോഗ്യത്തിന് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം

കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഒരു ആഗോള പൊതുജനാരോഗ്യ ദുരന്തമെന്നതിലുപരി കോവിഡ് 19 സങ്കീർണ്ണമായ ഒരു സാമ്പത്തിക പ്രതിസന്ധിയായി പരിണമിച്ചു കഴിഞ്ഞിരിക്കുകയാണെന്നു ഡോ. താരാ നായർ. ജീവിതവും ഉപജീവനവും എന്ന വിഷയത്തിൽ എസ് എൻ യുണൈറ്റഡ് മിഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു പ്രശസ്ത സാമ്പത്തിക ശാസ്ത്ര വിദഗ്ദയും രചയിതാവുമായ താരാ നായർ.

കോവിഡ് 19 മൂലം ഉണ്ടായിട്ടുള്ള വരുമാന നഷ്ടവും തൊഴിൽ നഷ്ടവും ചെറുതല്ലെന്നും സ്കൂൾപ്രായത്തിലുള്ള കുട്ടികളുടെ പഠനനഷ്ടവും അതുകൊണ്ട് അവര്‍ക്ക് ഭാവിയില്‍ സംഭവിക്കാവുന്ന സമ്പത്തിക നഷ്ടവും ഇനിയും കണക്കാക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യ പ്രഭാഷണത്തിൽ ഡോ. താര പറഞ്ഞു. ശാരീരികമായ ഒറ്റപ്പെടൽ കാരണം ഉണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍ വ്യക്തികളുടെയും സമൂഹങ്ങളുടെ ആരോഗ്യത്തിന് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. കോവിഡുമായി ബന്ധപ്പെട്ട അടിയന്തരവും ദീര്‍ഘകാലാധിഷ്ടിതവുമായ വെല്ലുവിളികൾ കണക്കിലെടുത്ത് കൊണ്ടുള്ള ഒരു സമഗ്രപദ്ധതിയാണ് ഇന്നാവശ്യമെന്നും താരാ നായർ അഭിപ്രായപ്പെട്ടു.

read also: 13 കോടി വാക്‌സിനാണ് ജൂലായ്‌ മാസത്തിൽ മാത്രം നൽകിയത്, താങ്കൾക്ക് പക്വതയില്ല: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി

കൂടുതൽ സമയം കടകളും മറ്റ് സ്ഥാപനങ്ങളും തുറന്നിട്ട് കഴിഞ്ഞാൽ കോവിഡ് വ്യാപനം കുറയാനുള്ള സാധ്യതയെപ്പറ്റി ഡോ. കെ കെ മനോജൻ, , ഡയറക്ടർ, ഗോകുലം മെഡിക്കൽ കോളേജ് സംസാരിച്ചു. കോവിഡ് വൈറസ് അടുത്ത നാലഞ്ചുവർഷം നമ്മുടെ കൂടെ തന്നെ കാണും എന്നും അതിൻറെ കൂടെ ജീവിക്കാൻ നമ്മൾ എത്രയും പെട്ടെന്ന് സജ്ജരാകണമെന്നുമായിരുന്നു ഡോ ജോഷിജേക്കബ് അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button