കട്ടപ്പന: നാഗമാണിക്യം നല്‍കാമെന്നുപറഞ്ഞ് 44.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. മൂന്നാര്‍, ചട്ടമൂന്നാര്‍ 291ാം നമ്പര്‍ വീട്ടില്‍ തിരുമുരുകനെയാണ് (52) വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്. നാഗമാണിക്യവും റൈസ് പുള്ളറും നല്‍കാമെന്ന് വിശ്വസിപ്പിച്ച് ചേറ്റുകുഴി സ്വദേശികളില്‍നിന്ന് 44.5 ലക്ഷം തട്ടിയെടുക്കുകയായിരുന്നു.
Also Read:ടോക്കിയോ ഒളിമ്പിക്സ് 2021: ഫൈനൽ കാണാതെ മലയാളി താരം ശ്രീശങ്കർ പുറത്ത്
സാഹസികമായാണ് പോലീസ് പ്രതിയായ തിരുമുരുകനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൂട്ടാളികളില്‍ ഒരാളെ നേരത്തെ പിടികൂടിയിരുന്നു. അതോടെ തിരുമുരുകന്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ ചട്ടമൂന്നാറിലെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വണ്ടന്മേട് പൊലീസ് വെള്ളിയാഴ്ച രാത്രി മൂന്നാറിലെത്തി പിടികൂടുകയായിരുന്നു.
അതേസമയം, കോവിഡ് കാലഘട്ടത്തിൽ ആളുകൾ വിവിധ തരത്തിലുള്ള തട്ടിപ്പുകൾ പതിവാക്കുകയാണ്. ഓൺലൈൻ വഴിയും ഓഫ്‌ലൈൻ വഴിയുമൊക്കെയായി അനേകം തട്ടിപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
Post Your Comments