കൊച്ചി: നെല്ലിക്കുഴിയില്‍ മാനസ എന്ന പെണ്‍കുട്ടിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. രഖില്‍ മാനസയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി ഇതുപോലെ കൊല്ലപ്പെടുമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. എന്തെങ്കിലും രീതിയില്‍ ഈ കുട്ടിയെ ഭാവിയിലാണെങ്കിലും ഇയാൾ കൊന്നേനെ എന്നാണു റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി വ്യക്തമാക്കിയത്.
Also Read:അസമിൽ രണ്ടാമത്തെ കോൺഗ്രസ് എംഎല്‍എയും പാർട്ടിയിൽ നിന്ന് രാജിവെച്ചു : ബിജെപിയിൽ ചേരും
‘കുറേയധികം നമ്മളെ സ്വാധീനിക്കുന്നത് നമ്മുടെ സമൂഹമാണ്. അല്ലെങ്കില്‍ നമ്മുടെ സൗഹൃദമാണ്. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ വളരെ കുറവ് ആണ്. ഈ പെൺകുട്ടിയെ ആ യുവാവ് വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി ഇതുപോലെ കൊല്ലപ്പെടുമായിരുന്നു. എന്തെങ്കിലും രീതിയില്‍ ഈ കുട്ടിയെ ഭാവിയിലാണെങ്കിലും ഇയാൾ കൊന്നേനെ’, ഭാഗ്യലക്ഷ്മി പറയുന്നു.
അതേസമയം, മാനസയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് എങ്ങനെ, എവിടെ വെച്ച് എന്ന് തുടങ്ങിയ കാര്യങ്ങൾ ഇയാൾ കൃത്യമായ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് നിഗമനം. ഇതിനായി ഇയാൾ മാനസയെ പിന്തുടർന്നത് മാസങ്ങളോളമാണെന്നാണ് റിപ്പോർട്ട്. മാനസ പഠിച്ചിരുന്ന കോളേജിനും താമസിച്ചിരുന്ന വീടിനും ഇടയിലുള്ള സ്ഥലമാണ് ഇയാള്‍ താമസിക്കാനായി തിരഞ്ഞെടുത്തത്. ഇവിടെ മുകള്‍നിലയിലുള്ള മുറിയില്‍നിന്ന് മാനസ നടന്നു പോയിരുന്ന വഴിയും കൃത്യമായി കാണാം.
Post Your Comments