CinemaMollywoodLatest NewsKeralaNewsEntertainment

ബാത്റൂമിൽ പോയാൽ പോലും ഇത്ര സെക്കൻഡ് കഴിഞ്ഞാൽ ബിഗ് ബോസ് ഇറങ്ങിവരാൻ പറയും: ഭാഗ്യലക്ഷ്മി

കൊച്ചി: ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോവിഡിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴാണ് അത്തരമൊരു ഷോയിലേക്ക് ഓഫർ വന്നതെന്നും, ചെയ്യാമെന്ന് തീരുമാനിച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഷോയിൽ കണ്ടത് പോലെ താൻ ഒരു വഴക്കാളി അല്ലെന്നും, ഒരു വീട്ടിൽ നടക്കുന്ന ശരിയല്ല എന്ന് തോന്നുന്ന വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ അത് വഴക്കാളി എന്ന ലേബലിൽ പ്രചരിക്കപ്പെടുന്നതാണെന്നും ഭാഗ്യലക്ഷ്മി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘സമൂഹം എന്നെ എപ്പോഴും വിമർശിച്ച് കൊണ്ടിരിക്കുകയാണ്. എനിക്കെതിരെയുള്ള ഒരു പ്രചാരണം സമൂഹത്തിൽ ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. യൂട്യൂബറെ തല്ലിയ വിഷയവും അതിനിടയിൽ ഉണ്ടല്ലോ. പോകരുത് എന്നും ഗെയിം അമ്മയ്ക്ക് പറ്റിയതല്ലെന്നും മക്കൾ പറഞ്ഞതാണ്. എന്നാൽ, ഒരു വീട് തന്നെയല്ലേ എന്നായിരുന്നു എനിക്ക് തോന്നിയത്. സ്വന്തം വീട്ടിൽ നിൽക്കുന്നത് പോലെ തന്നെ നിന്നാൽ പോരെ എന്ന് തോന്നി. ബിഗ് ബോസ് വീടിനകത്ത് ഒളിക്കാൻ സമയമില്ല. ദേഷ്യം വരുമ്പോൾ മാറി ഇരിക്കാനും സ്ഥലമില്ല. ബാത്റൂമിൽ പോയാൽ പോലും ഇത്ര സെക്കൻഡ് കഴിഞ്ഞാൽ ‘ഭാഗ്യലക്ഷ്മി പുറത്തേക്ക് വരൂ’ എന്ന് ബിഗ് ബോസിന്റെ വക വിളി വരും’, ഭാഗ്യലക്ഷ്മി പറയുന്നു.

ബിഗ് ബോസ് ഷോ എന്ന് പറഞ്ഞാൽ ഗെയിം ടാസ്ക് ആണെന്നായിരുന്നു താൻ കരുതിയിരുന്നതെന്നും, എന്നാൽ ആ ഷോ തന്നെ ഗെയിം ആണെന്ന് മനസിലാക്കിയപ്പോഴേക്കും ഒരുപാട് വൈകി പോയെന്നും ഭാഗ്യലക്ഷ്മി ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button