![](/wp-content/uploads/2021/07/zika-virus-1.jpg)
മുംബൈ : മഹാരാഷ്ട്രയില്‍ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ ജില്ലയിലെ പുരന്ദറിലുള്ള 50കാരിക്കാണ് വൈറസ് ബാധിച്ചത്. ഇവർക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഹാരാഷ്‌ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
നിലവിൽ രോഗം സ്ഥിരീകരിച്ച സ്ത്രീയ്‌ക്കും അവരുടെ കുടുംബാംഗങ്ങൾക്കും രോഗലക്ഷണങ്ങളില്ല. ജൂലൈ ആദ്യം മുതല്‍ പുരന്ദര്‍ തഹസിലിലെ ബെല്‍സര്‍ ഗ്രാമത്തില്‍ നിരവധി പേര്‍ക്ക് പനി ബാധിച്ചിരുന്നു. ഇതില്‍ അഞ്ചുപേരുടെ സാംപിള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (എന്‍ഐവി)യിലേക്ക് അയച്ചിരുന്നു.
Read Also : ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ പൂജാറാണി പുറത്ത്
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതില്‍ മൂന്നുപേര്‍ക്ക് ചിക്കന്‍ഗുനിയയുണ്ടെന്ന് കണ്ടെത്തി. അതിന് പിന്നാലെ ജൂലൈ 27നും 29നും ഇടയില്‍ എന്‍ഐവിയിലെ ഒരുസംഘം വിദഗ്ധര്‍ ബെല്‍സര്‍, പരിഞ്ചെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് 41 പേരുടെ രക്തസാംപിളുകള്‍ ശേഖരിച്ചു. ഇതില്‍ 25 പേര്‍ക്ക് ചിക്കന്‍ഗുനിയയും മൂന്നുപേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് സിക്ക വൈറസും സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചവരെ നിരീക്ഷിച്ച് വരികയാണ്. കൂടാതെ ഗ്രാമങ്ങൾ സന്ദർശിച്ച് ജനങ്ങൾക്ക് ബോധവത്കരണവും നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Post Your Comments