കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പോലീസ് ക്രൂരതകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. അടുത്തിടെയുണ്ടായ ചില വിഷയങ്ങളില്‍ പൊലീസിെന്റ ഇടപെടല്‍ സംബന്ധിച്ചാണ് കക്ഷിരാഷ്ട്രീയഭേദമന്യേ ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തിയിട്ടുള്ളത്.
Read Also : പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്ന് വീണു
കൊല്ലം ചടയമംഗലത്തെ ബാങ്കിനുമുന്നില്‍ സമൂഹ അകലം പാലിച്ച് വരിനിന്നവര്‍ക്ക് പിഴ ചുമത്തിയതിനെതിരെ രംഗത്തെത്തിയ ഗൗരിനന്ദയെന്ന വിദ്യാര്‍ഥിനിയോടുള്ള പൊലീസിെന്റ സമീപനവും പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഫേസ്ബുക്കില്‍ പോലീസുകാർക്കെതിരെ തുടങ്ങിയ എടാവിളി_എന്ന ഹാഷ്ടാഗ് ക്യാമ്പയിനും വൈറലാകുകയാണ്.
https://www.facebook.com/Troll.Malayalam/posts/4337482229607573
കൊല്ലം പാരിപ്പള്ളിയില്‍ റോഡരികില്‍ മീന്‍വിറ്റ സ്ത്രീയുടെ മീന്‍ തട്ടോടുകൂടി എടുത്തെറിഞ്ഞ ക്രൂരത, ഇടുക്കി വണ്ടിപ്പെരിയാറില്‍ യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ പെറ്റിയടിച്ചത് അടക്കാന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ ജാമ്യമില്ലാ കേസില്‍ കുടുക്കിയെന്ന പരാതി തുടങ്ങിയ സംഭവങ്ങളിലാണ് പൊലീസിനുനേരെ പ്രതിഷേധം ഉയരുന്നത്. കാസര്‍കോട്ട് പശുവിന് പുല്ലരിയാന്‍ പോയ കര്ഷകന് 2000 രൂപയാണ് പിഴയിട്ടത്. നാട്ടുകാർ ചേർന്ന് പണം പിരിച്ചാണ് ആ തുക പിഴയടച്ചത്.
https://www.facebook.com/keralapolice/posts/4100773506684774
Post Your Comments