Latest NewsKeralaNattuvarthaNews

വസ്തു തർക്കം പരിഹരിക്കാനെത്തിയ എസ്‌.ഐയെ തള്ളിയിട്ട് വീട്ടമ്മ, കൗണ്‍സിലർ ജീവനും കൊണ്ടോടി: വീഡിയോ വൈറൽ

പത്തനംതിട്ട: പ്രശ്നപരിഹാരത്തിനായി എത്തിയ പോലീസുകാരനെയും കൗൺസിലറെയും കൈകാര്യം ചെയ്ത് വീട്ടമ്മ. തർക്കപ്രശ്‌നം പരിഹരിക്കാനെത്തിയ എസ് ഐയെ വീട്ടമ്മ തള്ളി താഴെയിടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. വസ്തു തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു എസ് ഐയും കൗൺസിലറും.

കറ്റോട് കളപുരക്കല്‍ വീട്ടില്‍ അമ്മാളുവും ഭര്‍തൃ സഹോദരി രജനിയും തമ്മിലുണ്ടായ വസ്തുതർക്കം പരിഹരിക്കാനെത്തിയതായിരുന്നു എസ്. ഐ. തിരുവല്ല നഗരസഭ പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, തിരുവല്ല എസ്‌ഐ രാജന്‍ എന്നിവരെയാണ് അമ്മാളു ആക്രമിച്ചത്. വനിതാ പോലീസ് ഇല്ലാതിരുന്നതിനാൽ ഇരുവർക്കും അമ്മാളുവിനെ കീഴടക്കാൻ സാധ്യമായില്ല. എസ്.ഐയെ തള്ളിയിടുകയും മുനിസിപ്പല്‍ കൗണ്‍സിലറെ വലിയ കല്ല് വെച്ച് എറിയുന്നതും വീഡിയോയില്‍ കാണാം. അമ്മാളുവിന്റെ അയല്‍വാസി ആണ് വീഡിയോ പകർത്തിയത്.

Also Read:ജനസംഖ്യ നിയന്ത്രണത്തിനുള്ള നയം വേണമെന്ന് ആര്‍എസ്​എസ്: സമിതിയെ നിയമിച്ച്‌​ ഉത്തരാഖണ്ഡ്​ സര്‍ക്കാര്‍

അമ്മാളുവിന്റെയും രജനിയുടെയും ഭർത്താക്കന്മാർ മരിച്ചതാണ്. ഇതോടെയാണ്, പ്രശ്‌നം സംസാരിച്ച്‌ രമ്യമായി പരിഹരിക്കാമെന്ന തീരുമാനത്തിലേക്ക് ഉദ്യോഗസ്ഥർ എത്തിയത്. സ്ത്രീകൾ ആയതിനാൽ തന്നെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ഇവർ കരുതിയത്. എന്നാൽ, ഇവരുടെ പ്രതീക്ഷകൾ തച്ചുടച്ച് അമ്മാളു തുടക്കം മുതൽ ഇവർ പറയുന്നത് കേൾക്കാൻ തയ്യാറായില്ല. കൗണ്‍സിലറെ ആണ് അമ്മാളു ആദ്യം കയ്യേറ്റം ചെയ്തത്. ഇത് തടയാന്‍ ശ്രമിച്ച എസ്‌ഐ രാജനെ അമ്മാളു തള്ളി താഴെയിട്ടു. തുടര്‍ന്ന് ജേക്കബ് ജോര്‍ജിന് നേരേ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ കൗണ്‍സിലര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ അമ്മാളുവിനെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button