ഡെറാഡൂണ്‍ : ആര്‍.എസ്.എസ് നിര്‍ദേശത്തിന് പിന്നാലെ ജനസംഖ്യ നിയന്ത്രണത്തില്‍ സമിതിയെ നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ മാതൃകയില്‍ ഉത്തരാഖണ്ഡിലും ജനസംഖ്യ നിയന്ത്രണം വേണമെന്നായിരുന്നു ആര്‍.എസ്.എസിന്‍റെ ആവശ്യം. പിന്നാലെ ഇതിനുള്ള നടപടികള്‍ക്ക് പുഷ്കര്‍ സിങ് ധാമി സര്‍ക്കാര്‍ തുടക്കം കുറിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി എസ്.എസ് സാധുവായിരിക്കും സമിതിയെ നയിക്കുക. 35ഓളം സംഘപരിവാര്‍ സംഘടനകളാണ് ജനസംഖ്യ നിയന്ത്രണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദ്ദം സിങ് നഗര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ ജനസംഖ്യ ഉയരുകയാണെന്നും സംഘപരിവാര്‍ യോഗം വിലയിരുത്തിയിരുന്നു.
Read Also : ഡിജിറ്റൽ പേമെന്‍റ് സിസ്റ്റം ‘ഇ-റുപി’ പ്രധാനമന്ത്രി നാളെ അവതരിപ്പിക്കും
ബി.ജെ.പി ദേശീയ സെക്രട്ടറി ബി.എല്‍ സന്തോഷിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി നേതാക്കളും യോഗത്തിനെത്തിയിരുന്നു.
Post Your Comments