തിരുവനന്തപുരം: വാക്‌സിൻ എടുക്കാൻ പോകുന്നതിനു മുൻപ് ചിക്കൻ കഴിക്കരുതെന്ന വാർത്തയുടെ വിശദീകരണവുമായി ആരോഗ്യമന്ത്രി രംഗത്ത്. വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന.
വാക്‌സിൻ എടുക്കും മുൻപ് ചിക്കന്‍ കഴിച്ച രണ്ടുപേര്‍ മരിച്ചെന്നും, കാറ്ററിംഗുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുതെന്നുമാണ് വ്യാജ ശബ്ദ സന്ദേശത്തിൽ പറയുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. എന്നാലിത് തെറ്റാണെന്നും, പിന്നിലാരെന്ന് കണ്ടെത്തി പകര്‍ച്ചവ്യാധി നിരോധനനിയമപ്രകാരം കേസെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സംഭവത്തിന് പിന്നിലുള്ള പ്രതികളെ കണ്ടെത്തി അന്വേഷിച്ച് ഉടൻ തന്നെ നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് വലിയ കുറ്റമാണ്.
Post Your Comments