തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയില്‍ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും വേണം. പച്ച മുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു. പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിള്‍ മയൊണൈസും ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം. പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര്‍ വേണമെന്നും മന്ത്രി പറഞ്ഞു.
Read Also: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം
അതേസമയം, കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്യത്തിലായിരുന്നു പരിശോധന. തമിഴ്‌നാട്ടില്‍ നിന്നാണ് അഴുകിയ കോഴിയിറച്ചി കൊണ്ടുവരുന്നത് എന്നാണ് വിവരം. പിടിച്ചെടുത്ത മാംസവും അഴുകി തുടങ്ങിയിരുന്നുവെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിശോധനയില്‍ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments