പത്തനംതിട്ട: സംസ്ഥാനത്ത് ഓണക്കാലത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം അവലോകനത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിവിധ വിഷയങ്ങൾ പഠിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിഷയം അവലോകനം ചെയ്ത ശേഷം ഇളവുകളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Read Also: സഹോദരങ്ങളെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി മാസങ്ങളോളം കാറിൽ യാത്ര: യുവതി പിടിയിൽ
സംസ്ഥാനത്ത് പരമാവധി കോവിഡ് പരിശോധനകൾ നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും രോഗികളുടെ പ്രൈമറി കോണ്ടാക്ടിലുള്ള പരമാവധിപ്പേരുടെ ടെസ്റ്റുകൾ നടത്തുകയാണെന്നും വീണാ ജോർജ് പറഞ്ഞു. 1.9 ലക്ഷത്തോളം പരിശോധനകൾ നടന്ന ദിവസവും സംസ്ഥാനത്തുണ്ട്. ആർടിപിസിആർ പരിശോധന കർശനമാക്കിയ കർണാടക സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തിയിലെ പരിശോധന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തെ അംഗീകരിക്കാനാകില്ലെന്നും മന്ത്രി വിശദമാക്കി. അരോഗ്യ പ്രവർത്തകർക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Post Your Comments