
ടോക്കിയോ: ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ കമൽപ്രീത് കൗർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് എയിൽ 64.00 മീറ്റർ കണ്ടെത്തിയാണ് കമൽപ്രീത് കൗർ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ നൽകുന്നത്. 66.42 മീറ്റർ കണ്ടെത്തിയ അമേരിക്കയുടെ ഓൾമൻ ആണ് ഗ്രൂപ്പിൽ ഒന്നാമത്.
ഗ്രൂപ്പ് എയിലെ എല്ലാ താരങ്ങളെയും മറികടക്കുന്ന പ്രകടനമാണ് കമൽപ്രീത് കൗർ കാഴ്ചവെച്ചത്. ഫൈനലിൽ കടന്നവരിൽ ഒന്നാമത് എത്തിയ അമേരിക്കൻ താരത്തിന്റെ മികച്ച സ്കോർ 66.42 മീറ്ററാണ്. ഇന്ത്യയുടെ കമൽപ്രീത് കൗറിന്റെ മികച്ച സ്കോർ 64.00 മീറ്ററാണ്. മൂന്നാമത് നിൽക്കുന്ന ഇറ്റാലിയൻ താരത്തിന്റേത് 63.66 മീറ്ററാണ്. എല്ലാ ശ്രമങ്ങളും 60ന് മുകളിൽ കണ്ടെത്താൻ കഴിഞ്ഞതാണ് ഇന്ത്യൻ താരത്തിന് തുണയായത്.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ടെന്നീസിൽ ജോക്കോവിച്ച് സെമിയിൽ പുറത്ത്
അതേസമയം, ഹോക്കിയ്ക്ക് ഇന്ത്യക്ക് തകർപ്പൻ ജയം. 8 ഗോളുകൾ പിറന്ന മത്സരത്തിൽ ആതിഥേയരായ ജപ്പാനെ 5-3നു കീഴടക്കിയാണ് ഇന്ത്യ പൂൾ എയിലെ നാലാം ജയം സ്വന്തമാക്കിയത്. ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചാണ് ജപ്പാൻ മുട്ടുകുത്തിയത്.
Post Your Comments