കൊച്ചി: ഇന്റര്‍നെറ്റ് അധോലോകമായ ഡാര്‍ക്ക് വെബ് വഴി കേരളത്തില്‍ കൈത്തോക്കുകള്‍ വിറ്റഴിക്കുന്നതായി സമീപകാലത്തു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്ണൂരിലെ ചില ക്രിമിനല്‍ സംഘങ്ങളുടെ കൈവശം ഇത്തരത്തിൽ കൈത്തോക്കുകള്‍ എത്തിയിട്ടുണ്ട്. ഈ സംഘങ്ങളുമായി മാനസ എന്ന ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്ന രഖിലിന് ബന്ധമുണ്ടോ എന്നും പരിശോധിക്കും. സ്വര്‍ണ്ണ കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധവും പരിശോധിക്കും.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി ദന്തല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാം മൈലില്‍ പി.വി. മാനസയാണ് (24) കൊല്ലപ്പെട്ടത്. തലശ്ശേരി മേലൂര്‍ രാഹുല്‍ നിവാസില്‍ പി. രഖില്‍ (32) ആണ് ആത്മഹത്യചെയ്തത്. തലശ്ശേരിയിലെ രഖിലിന്റെ കൂട്ടുകാരെ മുഴുവന്‍ കണ്ടെത്താനും ശ്രമിക്കും. രഖിലിന്റെ ജോലി ഉള്‍പ്പെടെ കണ്ടെത്തും. ഇതില്‍ എല്ലാം ദുരൂഹതയുണ്ട്. മേലൂര്‍ ചകിരിക്കമ്പനിക്ക് സമീപം രാഹുല്‍ നിവാസില്‍ ചെമ്മീന്‍ കര്‍ഷകനായ രഘൂത്തമന്റെയും രജിതയുടെയും മകനാണ് രഖില്‍. സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ ഇരുവരും തമ്മില്‍ പിന്നീട് അകന്നിരുന്നു.
ഈ മാസം നാലിനും രഖില്‍ നെല്ലിക്കുഴിയില്‍ എത്തിയിരുന്നു. കോളേജിനു സമീപം ലോഡ്ജില്‍ മുറിയെടുത്ത് യുവതിയെ നിരീക്ഷിച്ച് മടങ്ങി. പിന്നീട് വീണ്ടും എത്തുകയായിരുന്നു. വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം. കോളേജിന് സമീപം പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്ന മാനസയും മൂന്നു കൂട്ടുകാരും ഒന്നാംനിലയില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായെത്തിയ രഖിലിനോട് മാനസ ദേഷ്യപ്പെട്ടു. കൂടെയുണ്ടായിരുന്നവര്‍ താഴേക്ക് ഓടിപ്പോയി വീട്ടുടമസ്ഥയെ വിവരം അറിയിക്കുന്നതിനിടെ വെടിയൊച്ചകേട്ടു.
നിലവിളികേട്ടെത്തിയ നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ഇരുവരേയും ഓട്ടോറിക്ഷകളില്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കണ്ണൂര്‍ ട്രാഫിക് പൊലീസ് ഹോംഗാര്‍ഡ് ആയ മാധവനാണ് മാനസയുടെ അച്ഛന്. അമ്മ പുതിയതെരു രാമതെരു യു.പി. സ്കൂള്‍ അദ്ധ്യാപിക ബീന. സഹോദരന് അശ്വന്ത്
Post Your Comments