കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളിന്റെ മൃതദേഹം അഴുകിയ നിലയില്‍ . പള്ളുരുത്തി സ്വദേശിയായ ലാസര്‍ ആന്‍റണിയുടെ മൃതദേഹമാണ് ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണ്മാനില്ലായെന്ന് കാണിച്ചുകൊണ്ട് അമ്മ പള്ളുരുത്തി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
read also: സഭ കൂടിയത് വെറും 18 മണിക്കൂർ: പാർലമെന്റ് വർഷകാല സമ്മേളനത്തിൽ നിലവിലെ നഷ്‍ടം 113 കോടി
കഴിഞ്ഞ ഒന്‍പതിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ നിരവധി ക്രിമില്‍ കേസുകളില്‍ പ്രതിയായിരുന്ന ലാസറിനെ കണ്ടെത്താൻ സാധിച്ചില്ല. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പഴങ്ങാട് ഭാഗത്ത് നടത്തിയ തിരച്ചിലിൽ ലാസറിന്റെ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചയെങ്കിലും മൃതദേഹത്തിന് പഴക്കമുണ്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post Your Comments