വടക്കാഞ്ചേരി: ആര്.ആര്.ടി വളന്റിയര്‍ക്ക് ലഭിച്ച പി.പി.ഇ കിറ്റിലെ കൈയുറയില്‍ രക്തക്കറ കണ്ടെത്തി. വടക്കാഞ്ചേരി നഗരസഭ പരിധിയിലെ കാട്ടിലങ്ങാടി നിവാസിയായ ആര്.ആര്.ടി അംഗം ചീരന്‍ വീട്ടില്‍ ബാബുവിന് കിട്ടിയ നാല് കിറ്റുകളിലെ കൈയുറകളാണ് നേരത്തേ ഉപയോഗിച്ചവയാണെന്ന് കണ്ടെത്തിയത്. സമീപവാസിയായ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റാനാണ് ബാബു തന്റെ പക്കലുള്ള നാല് കിറ്റുകളില്‍ ആദ്യത്തേത് തുറന്നത്.
കൈയുറ ധരിച്ചപ്പോള്‍ തടസ്സം നേരിട്ടു. പരിശോധിച്ചപ്പോഴാണ് രക്തക്കറയുള്ള പഞ്ഞി കണ്ടെത്തിയത്. തുടര്‍ന്ന് കൈകള്‍ അണുമുക്തമാക്കി കുട്ടിയെ ആശുപത്രിയിലാക്കി തിരിച്ചെത്തിയ ശേഷം ബാക്കി കിറ്റുകള്‍ നഗരസഭ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ പൊട്ടിച്ചു. ഇതിലെ ഗ്ലൗസുകളും ഉപയോഗിച്ചവയാണെന്ന് കണ്ടെത്തുകയായിരുന്നു. അധികൃതരുടെ ഗുരുതരമായ കൃത്യവിലോപവും അശ്രദ്ധയുമാണ് ജീവൻ പണയം വെച്ച് സന്നദ്ധ സേവനം നടത്തുന്ന ഇവർക്ക് സംഭവിച്ചിരിക്കുന്നത്.
Post Your Comments