ഗുവാഹത്തി : ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ലവ്ലിന ബോര്‍ഗൊഹെയ്നെ സ്വീകരിക്കാൻ നേരിട്ടെത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ഗുവാഹട്ടി വിമാനത്താവളത്തിലെത്തിയ ലവ്‌ലിനയെ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയും കായിക മന്ത്രി ബിമൽ ബോറയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഇത്ര വലിയ സ്വീകരണമൊരുക്കിയ അസം സർക്കാരിന് ലവ്‌ലിന നന്ദി പറഞ്ഞു.
Read Also : ഓണക്കാലത്തെ കളികളെ കുറിച്ച് കൂടുതലറിയാം
അസമിലേയും രാജ്യത്തേയും ജനങ്ങളുടെ പ്രാർത്ഥനയാണ് തന്നെ വിജയത്തിലെത്തിച്ചതെന്ന് ലവ്‌ലിന പറഞ്ഞു . സ്വർണം നേടാൻ കഴിയാത്തതിൽ നിരാശയുണ്ട്. പാരീസ് ഒളിമ്പിക്സിൽ സ്വർണം നേടുകയെന്നതാണ് ലക്ഷ്യമെന്നും ലവ്‌ലിന വ്യക്തമാക്കി.
അതേസമയം ഹോക്കി വെങ്കലമെഡൽ ജേതാവുമായ പി.ആർ ശ്രീജേഷിനെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയിരുന്നില്ല. മറ്റ് സംസ്ഥാനങ്ങൾ അവരവരുടെ കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കേരളം പ്രഖ്യാപിച്ചിരുന്നില്ല. ജനങ്ങളുടെ പ്രതിഷേധം കനത്തതിനെ തുടർന്ന് ഇന്നലെയാണ് ശ്രീജേഷിനുള്ള പാരിതോഷികം സർക്കാർ പ്രഖ്യാപിച്ചത്.
Post Your Comments