ലണ്ടൻ: ബോക്‌സിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. യുകെയിലാണ് സംഭവം. യുകെയിലെ നോട്ടിങ്ഹാമിൽ ക്യാൻസർ രോഗികളെ സഹായിക്കുന്നതിനു വേണ്ടി പണം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ജുബൽ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.
ഫിസിയോതെറാപ്പിയിൽ ബിരുദം നേടിയ വ്യക്തിയാണ് ജുബൽ. നോട്ടിങ്ഹാം ട്രെൻഡ് യൂണിവേഴ്‌സിറ്റിയിൽ സ്‌പോർട്‌സ് ആന്റ് എക്‌സർസൈസ് മെഡിസിനിൽ ബിരുദാനന്തര ബിരുദ പഠനം നടത്തുകയായിരുന്നു ജുബൽ. നോട്ടിങ്ഹാമിലെ ഹാർവി ഹാഡൻ സ്‌പോർട്‌സ് വില്ലേജിൽ മാർച്ച് 25ന് നടന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള കായിക മത്സരങ്ങൾക്കിടെയാണ് ജുബലിന് പരിക്കേറ്റത്. മത്സരത്തിനിടെ റിങിൽ തലയിടിച്ചു വീണ ജുബൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ജുബലിന്റെ ആന്തരികാവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.
Post Your Comments