Latest NewsNewsIndia

മാദ്ധ്യമങ്ങള്‍ക്ക് അനുകൂല നടപടി സ്വീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ തമിഴ്നാട്ടില്‍ മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ 90 മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാദ്ധ്യമങ്ങള്‍ക്ക് എതിരെ മുന്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക് ടൈംസ്, ദിനമലര്‍ തുടങ്ങിയ പത്രങ്ങള്‍ക്കും ആന്ദവികടന്‍, വികടന്‍, ജൂനിയര്‍ വികടന്‍, നക്കീരന്‍ തുടങ്ങിയ മാഗസിനുകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാന വാര്‍ത്താ ചാനലുകള്‍ക്കെതിരെയും കേസെടുത്തിരുന്നു. വിമര്‍ശനമുന്നയിക്കുന്ന മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും കേസ് ചുമത്തുന്നതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ജയലളിതയുടെ കാലത്തായിരുന്നു കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button