CinemaLatest NewsKeralaBollywoodNewsIndiaEntertainmentMovie Gossips

ഓൺലൈൻ ഗെയിമിനായി കോടികളുടെ തട്ടിപ്പ്, ശില്പ ഷെട്ടിയെ ഉപയോഗിച്ച് നിക്ഷേപകരെ ആകർഷിച്ചു: കുന്ദ്രക്കെതിരെ വീണ്ടും ആരോപണം

പ്രശസ്ത മോഡലും നടിയുമായ ഒരു യുവതി കുന്ദ്രക്കെതിരെ ശാരീരിക പീഡനത്തിന് പരാതിനൽകിയിരുന്നു

മുംബയ്: അശ്ലീല സിനിമ നിർമ്മാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രക്കെതിരെ 3000 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബിജെപി നേതാവ് രംഗത്ത് . മോഡലും നടിയുമായ യുവതിയെ കുന്ദ്ര ശാരീരികമായി പീഡിപ്പിച്ചു എന്നും ഓൺലൈൻ ഗെയിമിങുമായി ബന്ധപ്പെട്ട് ഇയാൾ 3000 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നും ആരോപിച്ച് ബിജെപി നേതാവായ രാം കദം ആണ് രംഗത്ത് വന്നിട്ടുള്ളത്.

പ്രശസ്ത മോഡലും നടിയുമായ ഒരു യുവതി 2021 ഏപ്രിലിൽ ജൂഹു പൊലീസ് സ്റ്റേഷനിൽ കുന്ദ്രക്കെതിരെ ശാരീരിക പീഡനത്തിന് പരാതിനൽകിയിരുന്നു എങ്കിലും ഈ പരാതിയിന്മേൽ അന്വേഷണം നടന്നില്ലെന്നും ആരാണ് കേസ് പിൻവലിക്കാൻ നടിയുടെ മേൽ സമർദ്ദം ചെലുത്തിയതെന്നും എന്തുകൊണ്ട് കുന്ദ്രയ്ക്കെതിരെ നടപടി എടുത്തില്ല എന്നതിലും സർക്കാർ മറുപടി പറയണമെന്നും രാം കദം ആവശ്യപ്പെട്ടു.

രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാൻ ഇൻഡസ്ട്രീസ് ‘ഗെയിം ഓഫ് ഡോട്ട്’ എന്ന പേരിൽ ഒരു ഓൺലൈൻ ഗെയിം തുടങ്ങിയിരുന്നതായും ഇതിനായി വിവിധ നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിനു രൂപ കൈപ്പറ്റിയ ഇവർ പിന്നീട് നിക്ഷേപകരുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കിയെന്നും രാം കദം ആരോപിച്ചു. ഭാര്യ ശില്പ ഷെട്ടിയെ ഉപയോഗിച്ചാണ് കുന്ദ്ര നിക്ഷേപകരെ ആകർഷിച്ചത്തെന്നും തട്ടിപ്പ് പറ്റിയെന്ന് മനസ്സിലാക്കിയ നിക്ഷേപകർ ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ രാജ് കുന്ദ്രയും സംഘവും അവരെ മർദ്ദിക്കുകയും അവർക്കെതിരെ വ്യാജ കേസ് കൊടുത്തതായും രാം കദം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button