
പാണ്ടിക്കാട് : തന്റെ മകളുടെ കല്യാണദിവസം സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാത്ത മൂന്ന് പാവപ്പെട്ട കുടുംബങ്ങൾക്ക് മൂന്ന് സെന്റ് വീതം വീട് വെക്കാനുള്ള സ്ഥലം നൽകി മാതൃകയായിരിക്കുകയാണ് ജില്ലയിലെ മുതിർന്ന ബി ജെ പി നേതാവും സംസ്ഥാന സമിതി അംഗവുമായ അഡ്വ എൻ ശ്രീപ്രകാശ്. മകൾ ഡോ. അപർണ്ണയുടെ ഇന്നലെ നടന്ന (10-09-2023 ) വിവാഹ ചടങ്ങുകൾക്ക് ശേഷമാണ് ഭൂമി കൈമാറിയത്.
പാണ്ടിക്കാട് പഞ്ചായത്തിലെ ദീപ കുന്നുമ്മൽ , മാരിയപ്പൻ കുളിക്കാട്ടിരി, തുവ്വൂർ പഞ്ചായത്തിലെ സുനീറ ആനപ്പട്ടത്ത് എന്നിവർക്കാണ് മൂന്ന് സെന്റ് വീതം ഭൂമി സൗജന്യമായി ലഭിച്ചത്. ഭൂമി രജിസ്റ്റർ ചെയ്ത് കൊടുത്തതിന്റെ രേഖകൾ അഡ്വ ശ്രീപ്രകാശിന്റെ പത്നി ശ്രീമതി ഷെഫാ ശ്രീപ്രകാശ് മൂന്ന് വ്യക്തികൾക്കും കൈമാറി. പാണ്ടിക്കാട് പൂന്താനം വിദ്യാപീഠം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനും , തമ്പാനങ്ങാടി ശ്രീകരിങ്കാളികാവ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കൂടിയായ ഇദ്ദേഹം മുൻമ്പും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസമേകിയിരുന്നു.
Post Your Comments