കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ തെറിവിളിച്ച മലയാളികളുടെ എണ്ണം പുറത്ത് വിട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ലക്ഷദ്വീപിലെ നടപടികളുടെ പേരില്‍ തനിക്ക് നേരെ കേരളത്തില്‍നിന്ന് പ്രതിഷേധിച്ചവരുടെ കണക്കുകളാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ പുറത്തു വിട്ടത്. വലിയ പ്രതിഷേധമായിരുന്നു പ്രഫുൽ പട്ടേലിനെതിരെ മലയാളികൾ നടത്തിയിരുന്നത്.
Also Read:ഭിന്നശേഷിക്കാരനായ യുവാവിനെ പീഡിപ്പിച്ചു: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍
സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ്
1.47 കോടി മലയാളികൾ തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ വന്ന് തെറിവിളികള്‍ നടത്തിയതെന്ന് പ്രഫുല്‍ പട്ടേൽ പറഞ്ഞത്. ചീത്തവിളികള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ആറുപേരാണ് കഴിഞ്ഞദിവസം പ്രഫുല്‍ പട്ടേലിനെ കണ്ട് ചർച്ച നടത്തിയത്. സൗഹാര്‍ദ്ദപരമായിരുന്ന ചർച്ചയാണ് നടന്നതെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം, ഇപ്പോഴും ലക്ഷ്വദ്വീപ് വിഷയത്തിൽ പ്രതിഷേധങ്ങളും അനുബന്ധ നടപടികളും നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments