ചുവന്ന ആപ്പിളിനെപ്പോലെ ധാരാളം ആരോഗ്യഗുണങ്ങളുള്ളതാണ് ഗ്രീന്‍ ആപ്പിളും. വൈറ്റമിന്‍ എ, സി, കെ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, കാല്‍സ്യം, ആന്റി ഓക്‌സിഡന്റുകള്‍, ഫ്‌ലേവനോയ്ഡുകള്‍ എന്നിവയുടെ കലവറയാണിത്. ഗ്രീന്‍ ആപ്പിളില്‍ എളുപ്പത്തില്‍ ദഹിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ നീക്കാന്‍ സഹായിക്കുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ മികച്ചൊരു പഴമാണ്.ഫ്‌ലേവനോയ്ഡുകള്‍ ധാരാളമുള്ള ഗ്രീന്‍ ആപ്പിള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 35 ശതമാനം കുറയ്ക്കുന്നു. ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍ ഗ്രീന്‍ ആപ്പിള്‍ കൊണ്ട് ഹെല്‍ത്തി ജ്യൂസ് തയ്യാറാക്കിയാലോ.
വേണ്ട ചേരുവകള്‍
ഗ്രീന്‍ ആപ്പിള്‍ 1 എണ്ണം
വെള്ളരിക്ക 1 എണ്ണം
നാരങ്ങനീര് 2 ചെറിയ നാരങ്ങയുടേത്
മല്ലിയില 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് 1/8 tsp
തേന്‍ 3 ടേബിള്‍ സ്പൂണ്‍
അല്ലെങ്കില്‍
പഞ്ചസാര ആവശ്യത്തിന്
വെള്ളം 2 കപ്പ്
പച്ചമുളക് കീറിയത് 1 എണ്ണം
തയ്യാറാക്കുന്ന വിധം.
ഗ്രീന്‍ ആപ്പിളും, വെള്ളരിക്കയും ചെറിയ കഷ്ണങ്ങള്‍ ആക്കിയതും മല്ലിയില, നാരങ്ങ നീര്, തേന്‍,ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ടു കപ്പ് വെള്ളവും ഒഴിച്ച് നന്നായി അടിച്ചെടുക്കുക. (തേനിന്നു പകരം വേണമെങ്കില്‍ പഞ്ചസാര ഉപയോഗിക്കാം ). അടിച്ചെടുത്ത ജ്യൂസ് ഒന്ന് അരിച്ചെടുത്ത ശേഷം ഒന്നോ രണ്ടോ പച്ചമുളക് കീറിയത് ഇട്ടു നന്നായി ഇളക്കുക. പച്ചമുളക് മാറ്റിയ ശേഷം വിളമ്പാം.
Post Your Comments