Life Style

രോഗപ്രതിരോധത്തിനും തടി കുറയ്ക്കാനും അധികം ആരും അറിയാത്ത ആ രസക്കൂട്ടിതാ… ഗോതമ്പ് നാമ്പ് പാനീയം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും നല്ല ഒന്നാന്തരം ജ്യൂസാണ് ഇവിടെ പറയുന്നത്. ഗോതമ്പ് നാമ്പ് കൊണ്ടൊരു പാനീയം. ആവശ്യമായ ഗോതമ്പ്് എടുത്ത് നന്നായി കഴുകി ഒരു പാത്രത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കാം. പിറ്റേന്ന് വെള്ളം തോര്‍ത്തിയെടുത്ത ശേഷം ഗോതമ്പ് ഒരു ട്രേയില്‍ ചകിരിച്ചോറും അല്പം കമ്പോസ്റ്റും ചേര്‍ത്ത മിശ്രിതത്തില്‍ നിരത്തിയിടുക.

മുകളില്‍ കുറച്ചു ചകിരിച്ചോറ് വിതറിയശേഷം നനയ്ക്കുക. മുകളില്‍ ഒരു നനഞ്ഞ തുണിയോ പ്ലാസ്റ്റിക് ഷീറ്റോ കൊണ്ട് മൂടണം. ഈര്‍പ്പം നിലനിര്‍ത്താനാണ് ഇങ്ങനെ ചെയ്യുന്നത്. രാവിലേയും വൈകിട്ടും വെള്ളം തളിച്ചു കൊടുക്കണം. 3, 4 ദിവസത്തിനുള്ളില്‍ ഒരിഞ്ച് നീളത്തില്‍ വളര്‍ന്ന ചെടികളെ മൂടി മാറ്റി വെളിച്ചം കിട്ടുന്ന സ്ഥലത്തേക്കു മാറ്റാം. ചെറിയ തണല്‍ മതിയാകും. അങ്ങനെ ഗോതമ്പ് നാമ്പ് കൊണ്ട് ജ്യൂസാക്കാം.

ഗുണങ്ങള്‍ ഇവയൊക്കെ

ഇതിലെ പോഷകങ്ങള്‍ ശരീരത്തിലെ കോശങ്ങളെ ശക്തിപ്പെടുത്തുന്നു

ജീവകങ്ങളുടേയും പ്രോട്ടീനുകളുടേയും ഹരിതകത്തിന്റേയും ഉറവിടമാണ്

ഇതിലടങ്ങിയിരിക്കുന്ന ഹരിതകം വെരിക്കോസ് വെയിനിനെ കുറയ്ക്കും. ശരീരഭാരം കുറയ്ക്കും

അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും

രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ് പരിഹരിക്കും.

ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു.

ഹ്യദയാരോഗ്യത്തിന് ഉത്തമം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാം

മുടിയുടെ വളര്‍ച്ചയ്ക്കും, നരച്ചമുടി കറുക്കാനും, മുടി നല്ല തിളക്കളേറിയതാകാനും ഗോതമ്ബ് നാമ്ബിന്റെ നീര് തലയില്‍ തേച്ചു പിടിപ്പിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button