KeralaLatest NewsNews

പാവപ്പെട്ടവരും മനുഷ്യരാണ് അവരും ഒന്ന് ജീവിച്ചോട്ടെ, പൊലീസിന്റെ സമീപനം വളരെ മോശം : സംവിധായകന്‍ അരുണ്‍ ഗോപി

തിരുവനന്തപുരം: പൊലീസുകാരേ പാവപ്പെട്ടവരും മനുഷ്യരാണ് അവരും ഒന്ന് ജീവിച്ചോട്ടെ എന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ചില പൊലീസുകാര്‍ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണെന്ന് അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പൊലീസിനെതിരെ അരുണ്‍ ഗോപി വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

Read Also : കർഷക സമരമെന്ന പേരിൽ പ്രതിപക്ഷ പാർട്ടികളുടെ അക്രമം തുടരുന്നു : രാജസ്ഥാനിൽ ദളിത് ബിജെപി നേതാവിന് മർദ്ദനം

‘സര്‍ക്കാര്‍ നല്‍കുന്ന ഓണ ബോണസിന് ഖജനാവ് നിറയ്ക്കാന്‍ ആണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കില്‍, ഇതൊന്നുമില്ലാത്ത ഒരു നേരത്തിന്റെ വിശപ്പിനു വഴികാണാന്‍ തെരുവില്‍ അലയുന്നവന്റെ ആളല്‍ കൂടി പരിഗണിക്കുക! ഈ കോവിഡ് കാലത്തു സര്‍ക്കാര്‍ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ’- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ വൃദ്ധയായ മത്സ്യത്തൊഴിലാളിയോട് പൊലീസ് കാണിച്ച നടപടി കേരളമെങ്ങും ചര്‍ച്ചയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിയുടെ വില്‍പ്പനയ്ക്ക് വെച്ച മത്സ്യങ്ങളെല്ലാം പൊലീസ് അഴുക്ക് ചാലില്‍ തള്ളുകയായിരുന്നു. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ ആറോളം പേരുടെ അന്നമാണ് പോലീസ് നിഷ്‌കരുണം തട്ടിത്തെറുപ്പിച്ച് കൊടും ക്രൂരത കാട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button