ന്യൂഡൽഹി: യുഎസിലേക്കുള്ള സർവ്വീസുകൾ വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് ആദ്യവാരം മുതൽ യുഎസിലേക്കുള്ള സർവീസുകൾ വർധിപ്പിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്ക് എയർ ഇന്ത്യയുടെ നടപടി ആശ്വാസകരമാണ്.
Read Also: വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന സുതാര്യമാക്കും: കെ-സിസ് ഒരുങ്ങിയെന്ന് മുഖ്യമന്ത്രി
മുൻകൂട്ടി അറിയിക്കാതെ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനും എതിരെ വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വലിയ പ്രതിഷേധം ഉയർത്തുന്നത്. കേകാവിഡ് കേസുകളിൽ വർധനവ് ഉണ്ടായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് മുംബൈയ്ക്കും നെവാർക്കിനുമിടയിലുള്ളവയുൾപ്പെടെ ചില വിമാനങ്ങൾ റദ്ദാക്കേണ്ടിയിരുന്നു. അതേസമയം വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചുവെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
Post Your Comments