Latest NewsNewsIndia

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പരിപൂര്‍ണ പിന്തുണ: സൗജന്യമായി നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം 47.48 കോടി കടന്നു. ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

Also Read: കുട്ടികളെ ബലാത്സംഘം ചെയ്യുന്നു, യുവതികളുടെ സ്തനങ്ങൾ അറുത്ത് കൊല്ലുന്നു: താലിബാന് ശക്തമായ താക്കീതുമായി ഐക്യരാഷ്ട്ര സംഘടന

രാജ്യത്ത് ഇതുവരെ 47,48,77,490 വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയത്. ഇതില്‍ പാഴായിപ്പോയതുള്‍പ്പെടെ 44,74,97,240 ഡോസുകളാണ് ഉപയോഗിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിര്‍മ്മിക്കുന്നതില്‍ 75 ശതമാനം വാക്‌സിന്‍ കേന്ദ്രം സംഭരിക്കുകയും അവ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുകയുമാണ് ചെയ്യുന്നത്.

2.88 കോടിയിലേറെ (2,88,55,050) ഡോസ് വാക്‌സിന്‍ ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ലഭ്യമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 53,05,260 വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉടന്‍ കൈമാറുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓരോ ഇടവേളകളിലും എത്ര ഡോസ് വാക്‌സിന്‍ ലഭിക്കും എന്നത് സംസ്ഥാനങ്ങളെ കേന്ദ്രം മുന്‍കൂട്ടി അറിയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button