![](/wp-content/uploads/2021/04/modi-8.jpg)
ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍. 27 ശതമാനമായിരിക്കും സംവരണം. ഇതിന് പുറമെ, മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികം: ആഘോഷത്തില്‍ പങ്കെടുത്ത് സീതാറാം യെച്ചൂരി
എം.ബി.ബി.എസ്, എം.ഡി, എം.എസ്, ഡിപ്ലോമ, ബി.ഡി.എസ്, എം.ഡി.എസ് എന്നീ കോഴ്‌സുകള്‍ക്ക് 2021-22 അധ്യയന വര്‍ഷം മുതല്‍ സംവരണം ബാധകമാകും. ദീര്‍ഘനാളായി നിലനിന്നിരുന്ന പ്രതിസന്ധിയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജൂലൈ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സംവരണം നടപ്പിലാക്കിയതോടെ എം.ബി.ബിഎസില്‍ പ്രതിവര്‍ഷം 1500ഓളം വിദ്യാര്‍ത്ഥികളും പോസ്റ്റ് ഗ്രാജ്യുവേഷനില്‍ 2500ഓളം വിദ്യാര്‍ത്ഥികളും ഗുണഭോക്താക്കളാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ 550 വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസിലും 1000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജ്യുവേഷനിലും സംവരണം ലഭിക്കും. ആകെ 5,550 വിദ്യാര്‍ത്ഥികളാണ് ഗുണഭോക്താക്കളാകുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Post Your Comments