കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 ഇന്ന്. രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓരോ മത്സരം വീതം വിജയിച്ച് ഒരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയതോടെ ടി20 പരമ്പരയെങ്കിലും വിജയിക്കാനാണ് ശ്രീലങ്കയുടെ ശ്രമം.
അതേസമയം, എട്ട് താരങ്ങൾ ഐസൊലേഷനിലും ഒരാൾ ക്വാറന്റീനിലുമായതോടെ ഒരു ബാറ്റ്സ്മാൻ കുറഞ്ഞ ഇന്ത്യക്ക് വിജയിച്ച് റെക്കോർഡ് നേടാനാകും ഇന്ന് ശ്രമിക്കുക. ഇന്ന് രാത്രി എട്ട് മണിക്ക് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങ്ങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ
അകെ അഞ്ച് ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടാം മത്സരത്തിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയത്. പഴകിയ പിച്ചിൽ ബാറ്റിംഗ് വളരെ ദുഷ്കരമായിരുന്നു. ആറ് ബൗളർമാരുമായി ഇറങ്ങിയ ഇന്ത്യ അവസാനം വരെ പൊരുതിയെങ്കിലും നാല് വിക്കറ്റ് ജയം നേടിയ ശ്രീലങ്ക ഇന്നത്തെ മത്സരവും വിജയിച്ച് പരമ്പര നേടാനാവും ശ്രമം.
Post Your Comments