തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സമരത്തിന് മുൻപിൽ മുട്ടു മടക്കി സർക്കാർ. പിഎസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്. നിലവിൽ ഓഗസ്റ്റ് 4 നാണ് പട്ടിക അവസാനിക്കുന്നത് ഇത് സെപ്റ്റംബര്‍ 29 വരെ നീട്ടാനാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നിയമ വശം പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പിഎസ് സി അറിയിച്ചു.
സെക്രട്ടേറിയേറ്റിന് മുൻപിൽ എല്‍.ജി.എസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവർ നടത്തിയ പ്രതിഷേധം സര്‍ക്കാറിനെ ബാധിച്ചിരുന്നു. തുടര്‍ന്ന് പട്ടികയില്‍ നിന്ന് പരമാവധി നിയമനം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആഗസ്റ്റ് നാല് വരെ റാങ്ക് പട്ടിക നീട്ടി സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ വാഗ്ദാനം പാലിക്കാൻ തയ്യാറായിരുന്നില്ല.
അതേതുടർന്നാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രണ്ടാംഘട്ട സമരം തുടങ്ങിയത്. റാങ്ക് പട്ടിക നീട്ടാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവില്‍ പ്രതികരണവുമായി പി.എസ്.സി രംഗത്തെത്തിയിട്ടുണ്ട്. നിയമവശം പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പി.എസ്.സി അറിയിച്ചു.
Post Your Comments