പനാജി: ഗോവയില്‍ 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയിലെ നിയമസംവിധാനം തകര്‍ന്നുവെന്ന ആരോപണമുയര്‍ത്തി പ്രതിപക്ഷം സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നിയമസഭയിലാണ് പ്രമോദ് സാവന്ത് പ്രസ്താവന നടത്തിയത്.
‘കുട്ടികള്‍ പാര്‍ട്ടിക്കായാണ് ബീച്ചിലെത്തിയത്. 10 കുട്ടികളില്‍ ആറ് പേര്‍ ഇതിന് ശേഷം വീട്ടിലേക്ക് തിരിച്ചു പോയി. നാല് പേരാണ് ബീച്ചില്‍ തുടര്‍ന്നത്. രണ്ട് പെണ്‍കുട്ടികളും അവരുടെ ആണ്‍ സുഹൃത്തുകളുമാണ് ബീച്ചിലുണ്ടായിരുന്നത്. ഒരു രാത്രി മുഴുവന്‍ അവര്‍ ബീച്ചില്‍ തുടര്‍ന്നു. ഇതേക്കുറിച്ച് രക്ഷിതാക്കള്‍ അന്വേഷിക്കേണ്ടിയിരുന്നു’- പ്രമോദ് സാവന്ത് പറഞ്ഞു.
Read Also: മിന്നല്‍ പ്രളയം, മരിച്ചവരുടെ എണ്ണം ഉയരുന്നു : കാണാതായത് നിരവധി പേരെ
ഇതില്‍ ഞങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍, രക്ഷിതാക്കള്‍ പറഞ്ഞത് കുട്ടികള്‍ കേള്‍ക്കുന്നില്ലെങ്കില്‍ മുഴുവന്‍ ചുമതലയും പൊലീസിന് നല്‍കാനാവുമോയെന്നും പ്രമോദ് സാവന്ത് ചോദിച്ചു. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ആസിഫ് ഹട്ടേലി, രാജേഷ് മാനേ, ഗജാനന്ദ് ചിന്‍ചാകര്‍, നിതിന്‍ യബ്ബാള്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു.
Post Your Comments