Latest NewsIndia

രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിനിടയിലും ആശ്വാസമായി ഗോവ.; സംസ്ഥാനത്ത് ഇനിയുള്ളത് ഒരേയൊരു രോഗി മാത്രം

പനാജി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിനിടയിലും ആശ്വാസമായി ഗോവ. സംസ്ഥാനത്ത് ഇനി ഒരാള്‍ക്ക് മാത്രമാണ് രോഗം ഭേദമാകാനുള്ളത്. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്.ഏപ്രില്‍ മൂന്നിന് ശേഷം പുതിയ കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആശുപത്രി വിട്ട ആറുപേരും നിരീക്ഷണത്തില്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓച്ചിറയിൽ വീട്ടമ്മയെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവം, മുജീബ് റഹ്മാനെതിരെ സ്വർണ്ണക്കടത്ത് ആരോപണവും

ഗോവയില്‍ ഇന്നലെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം പുതിയ കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏഴ് പേര്‍ക്കാണ് ഗോവയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ക്കും രോഗം ഭേദമായി. നിലവില്‍ ഇനി ഒരാള്‍ക്ക് മാത്രമാണ് രോഗം ഭേദമാകാനുള്ളത്. അദ്ദേഹത്തെ ഉടന്‍ രോഗമുക്തനാക്കാന്‍ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button