KeralaLatest NewsIndia

തെറ്റ് തിരുത്തലിന് പിന്നാലെ ഗോവയുടെ കോവിഡ് പ്രവർത്തനങ്ങളിൽ അഭിനന്ദനവുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

ഗോവയിൽ നിന്നുള്ള കോവിഡ് പോസിറ്റീവ് രോഗിയുടെ മരണത്തെക്കുറിച്ച് കേരളത്തിൽ ബിബിസിയുമായുള്ള അഭിമുഖത്തിനിടെ കേരള ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ ജിയുടെ തെറ്റായ പരാമർശം എന്നെ ഞെട്ടിച്ചു എന്നാണ് പ്രമോദ് സാവന്ത് പറഞ്ഞത്.

തിരുവനന്തപുരം : കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബിബിസി യിൽ സംസാരിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഗോവക്കെതിരെ വാസ്തവവിരുദ്ധമായ വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് എതിർപ്പ് രൂക്ഷമായിരുന്നു. അവസാനം ഗോവ മുഖ്യമന്ത്രി തന്നെ ഇതിനെതിരെ രംഗത്ത് വന്നു. ഇതോടെ തെറ്റ് തിരുത്തുന്നതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ഗോവയിൽ നിന്നുള്ള കോവിഡ് പോസിറ്റീവ് രോഗിയുടെ മരണത്തെക്കുറിച്ച് കേരളത്തിൽ ബിബിസിയുമായുള്ള അഭിമുഖത്തിനിടെ കേരള ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ ജിയുടെ തെറ്റായ പരാമർശം എന്നെ ഞെട്ടിച്ചു എന്നാണ് പ്രമോദ് സാവന്ത് പറഞ്ഞത്.


ഈ വിഷയത്തിൽ 3 കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

1. ഞങ്ങളുടെ അറിവിലുള്ള ഈ കോവിഡ് രോഗി, കേരള ഐ.ഡി.എസ്.പി – Integrated Disease Surveillance Programme ടീം സ്ഥിരീകരിച്ചത് ഗോവയിൽ നിന്നുള്ളതല്ല, ആരോഗ്യ സൗകര്യങ്ങളുടെ അഭാവത്തിൽ ഇവിടെ നിന്നും ആരും മറ്റ് സംസ്ഥാനത്തേക്ക് യാത്ര ചെയ്തിട്ടില്ല.

2. പകർച്ചവ്യാധിയെ നേരിടാൻ ഗോവയ്ക്ക് സമർപ്പിത COVID 19 ആശുപത്രി ഉണ്ട്. ഈ ആശുപത്രിയിൽ നിന്ന് ചികിത്സ തേടി 7 രോഗികൾ പൂർണമായി സുഖം പ്രാപിച്ചു. ഗോവയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള 19 രോഗികൾക്ക് ഞങ്ങൾ കോവിഡ് ചികിത്സ തുടരുന്നു.
ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും മികച്ചതുമായ മെഡിക്കൽ കോളേജുകളിലൊന്നാണ് ഗോവ മെഡിക്കൽ കോളേജ്. പതിറ്റാണ്ടുകളായി, ഗോവൻ ഇതര രോഗികൾക്ക്, പ്രത്യേകിച്ച് നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ രോഗളുമായി വന്നെത്തുന്നവരെ ഞങ്ങൾ ചികിത്സിക്കുന്നു.

3. മാഡം, ഗോവ ഒരു സമ്പൂർണ്ണ സംസ്ഥാനമാണെന്നും കേന്ദ്രഭരണ പ്രദേശമല്ലെന്നും ഞാൻ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഇതായിരുന്നു ഗോവൻ മുഖ്യമന്ത്രിയുടെ ട്വീറ്റ്.

ഇതിനു തെറ്റ് തിരുത്തൽ നടത്തുകയും ശേഷം ഇപ്പോൾ ഗോവയുടെ കോവിഡ് പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ് കേരള ആരോഗ്യ മന്ത്രി കെകെ ശൈലജ. ട്വീറ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button