KeralaNattuvarthaLatest NewsNews

സഹകരണ ബാങ്കിലെ തട്ടിപ്പ്: കുറ്റക്കാരുടെ ആസ്തി മരവിപ്പിക്കും, നിയമഭേദഗതിക്ക് ഒരുങ്ങി സർക്കാർ

ഗുരുതര ആരോപണങ്ങൾ ഉണ്ടായാൽ പ്രാഥമിക സ്ഥിരീകരണത്തിന് ശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്യും

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാൻ നിയമഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ഗുരുതര ആരോപണങ്ങൾ സ്ഥിരീകരിച്ചാൽ കേസെടുക്കാനും കുറ്റക്കാരുടെ ആസ്തി മരവിപ്പിക്കാനുമാണ് സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തിയ കരട് നിയമം രണ്ടുമാസത്തിനകം തയ്യാറാക്കുമെന്നും സഹകരണ വകുപ്പ് അറിയിച്ചു. ക്രിമിനൽ സ്വഭാവമുള്ള കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ റിപ്പോർട്ട് ചെയ്യുന്നതിനായി സഹകരണസംഘം നിയമത്തിലെ 65.66 വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്.

അഴിമതിയും ക്രമക്കേടും തടയുന്നതിന്റെ ഭാഗമായി ശക്തമായ നടപടികൾ സ്വീകരിക്കാനാണ് സഹകരണ വകുപ്പിന്റെ തീരുമാനാം. ഇതിന്റെ ഭാഗമായി നിലവിലുള്ള ഓഡിറ്റ് സംവിധാനം പൂർണമായും സ്വതന്ത്ര സംവിധാനമായി ശക്തിപ്പെടുത്തുമെന്നും ഇന്ത്യൻ ഓഡിറ്റ് ആൻഡ് സർവീസിൽ നിന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഓഡിറ്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിക്കുമെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി.

സാമ്പത്തിക ക്രമക്കേടുകൾ, പണാപഹരണം, വായ്പാതട്ടിപ്പ്, സ്വർണപ്പണയ തട്ടിപ്പ് എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങൾ ഉണ്ടായാൽ പ്രാഥമിക സ്ഥിരീകരണത്തിന് ശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്യാനും തീരുമാനമായി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button