KeralaLatest NewsNews

മ്ലേച്ഛമെന്ന് നഗരസഭാധ്യക്ഷ: നായ്ക്കളെ കൊന്നൊടുക്കിയതിൽ പ്രതിഷേധിച്ച രഞ്ജിനി ഹരിദാസിനെതിരെ പരാതി

സംഭവത്തില്‍ തൃക്കാക്കര നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ പ്രതി ചേര്‍ത്തു.

തൃക്കാക്കര: അവതാരിക രജ്ഞിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍. രജ്ഞിനി ഹരിദാസിനും അഭിനേതാവായ അക്ഷയ് രാധാകൃഷ്ണനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. നായകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനി ഹരിദാസ് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പരാതിയുമായി നഗരസഭാധ്യക്ഷ രംഗത്തെത്തിയത് . രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്‌നേഹികള്‍ തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.

Read Also: ‘ദേശവിരുദ്ധ ശക്തികളിൽ നിന്ന് ഫണ്ട് കൈപ്പറ്റി ബിജെപിക്ക് നേരെ SDPI ആക്രമണം’ തെരഞ്ഞെടുപ്പ് നിരീക്ഷകന് പരാതി

‘തന്റെ ചിത്രം അടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുകയാണ്. പലരുടേയും കമന്റുകള്‍ മ്ലേച്ഛമാണ്’- തൃക്കാക്കര എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്ററുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കുന്നുവെന്നും അജിതാ തങ്കപ്പൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ തൃക്കാക്കര നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ പ്രതി ചേര്‍ത്തു. ഇന്‍ഫോ പാര്‍ക്ക് പോലീസാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജികുമാറിനെ പ്രതിചേര്‍ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button