ബിഗ് ബോസ് സീസണ്‍ രണ്ട് വരുന്നുവെന്ന ഏഷ്യാനെറ്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. ആരെ വേണമെന്ന് നിര്‍ദേശിക്കാന്‍ സംഘാടകര്‍ ആവശ്യമുന്നയിക്കുകയും ചെയ്തു. പല പേരുകളും ഇതുവരെ ഉയര്‍ന്നുവന്നെങ്കിലും സരിത എസ്. നായരുടെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് ബിഗ് ബോസ് ആദ്യ സീസണിലെ ശക്തയായ മത്സരാര്‍ത്ഥി രഞ്ജിനി ഹരിദാസ്.
സോളാര്‍ കേസും തുടര്‍ന്നുള്ള കേസുകളും ആരോപണങ്ങളും അടക്കം രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സരിതയെ ബിഗ് ബോസിന്‍റെ സീസണ്‍ രണ്ടിലേക്ക് നിര്‍ദേശിക്കാന്‍ രഞ്ജിനിക്ക് കാരണങ്ങളുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ സരിത എങ്ങനെയുള്ള ആളാണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. മാധ്യമ വാര്‍ത്തകളും പലരും പറഞ്ഞുള്ള അറിവും ആരോപണങ്ങളും മാത്രമല്ല. ശരിക്കുള്ള അവര്‍ ആരാണെന്നാണ് അറിയേണ്ടത്.
പലപ്പോഴായി സോഷ്യല്‍ മീഡിയയിലും മറ്റുമായി അവരെ എഴുതിക്കണ്ടതും അവരുടെ അഭിമുഖങ്ങളിലെ സംസാരവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്ക് അവര്‍ എത്തിയാല്‍ അവരെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ നമുക്ക് സാധിക്കുമെന്നും രഞ്ജിനി പറയുന്നു.
Post Your Comments