KeralaLatest NewsNews

വിദ്യാഭ്യാസ മന്ത്രി പ്രതിക്കൂട്ടില്‍ തലകുമ്പിട്ട് നില്‍ക്കുന്നത് ലജ്ജാകരം: പി.ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ബിജെപി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി പി.ശിവന്‍കുട്ടി രാജി വെയ്ക്കണമെന്ന് ബിജെപി. ശിവന്‍കുട്ടി അടക്കമുള്ള ഇടതുപക്ഷ ജനപ്രതിനിധികള്‍ നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ മാനിച്ച് ശിവന്‍കുട്ടി ഉടന്‍ രാജിവെക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read: തുടർച്ചയായ മൂന്നാം ദിവസവും ഇരുപതിനായിരത്തിന് മുകളിൽ രോഗികൾ: ആശങ്കയായി കേരളത്തിലെ കോവിഡ് കണക്കുകൾ

പരമോന്നത കോടതി നിയമസഭാ സമാജികരുടെ പ്രിവിലേജ് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല എന്ന് പറഞ്ഞിട്ടും പ്രിവിലേജിന്റെ പേരും പറഞ്ഞ് മന്ത്രിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി ജനാധിപത്യത്തെ അവഹേളിക്കുകയാണെന്ന് പി.സുധീര്‍ വിമര്‍ശിച്ചു. കോടതിയുടെ അന്തിമവിധി വന്നിട്ടും അത് അംഗീകരിക്കാത്തത് ഭരണഘടനാ ലംഘനമാണെന്നും സുപ്രീം കോടതിയുടെ വിധിന്യായത്തെ ചോദ്യം ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ സെക്രട്ടറിയേറ്റ് തന്നെ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചതെന്ന് സുധീര്‍ വ്യക്തമാക്കി. ശിവന്‍കുട്ടി നിരപരാധിയാണെന്ന് പറയുന്നവര്‍ അദ്ദേഹം കാണിച്ച അതിക്രമങ്ങളെ പിന്തുണയ്ക്കുകയാണെന്നും കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി കോടതിയിലെ പ്രതിക്കൂട്ടില്‍ തലകുമ്പിട്ട് നില്‍ക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതികള്‍ക്ക് വേണ്ടി പൊതുമുതല്‍ ഉപയോഗിച്ച് കേസ് നടത്തുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം മന്ത്രി രാജിവയ്ക്കും വരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button