ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജന ആശിര്‍വാദ യാത്ര സംഘടിക്കാനുള്ള തീരുമാനവുമായി ബി.ജെ.പി. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ സ്വന്തം ലോകസഭാ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും. ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് പ്രചാരണ പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്. ജന ആശിര്‍വാദ യാത്ര എന്ന പേരിലാണ് പ്രചാരണ പരിപാടികള്‍ നടക്കുക. ഉത്തര്‍പ്രദേശിലെ ലോകസഭാംഗങ്ങളും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത യോഗത്തിലാണ് നദ്ദ പരിപാടികള്‍ വിശദീകരിച്ചത്.
Read Also : ലോക്ക് ഡൗണ്‍ മൂലം ചെറുകിട വ്യാപാരികള്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ്
നാല് ലോകസഭാംഗങ്ങളാണ് ഉത്തര്‍ പ്രദേശില്‍ നിന്നും പുതുതായി കേന്ദ്രമന്ത്രി സഭയിലെത്തിയത്. ‘കേന്ദ്രമന്ത്രിമാരായി ലോകസഭാംഗങ്ങളെ തീരുമാനിച്ചുകൊണ്ട് ജനങ്ങളുടെ ആഗ്രഹമാണ് കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റിയത്. കേന്ദ്രമന്ത്രിമാരായ ഉത്തര്‍പ്രദേശ് എം.പിമാര്‍ സ്വന്തം മണ്ഡലങ്ങളില്‍ യാത്രചെയ്യും. ജനങ്ങളുടെ അനുഗ്രഹമാണ് പാര്‍ട്ടിയുടെ ശക്തി’ – ജെ.പി.നദ്ദ പറഞ്ഞു.
കാന്‍പൂര്‍, ബ്രജ്, ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 39 എംപിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ആഗസ്റ്റ് മാസം 16 മുതല്‍ 18 വരെ മൂന്ന് ദിവസമാണ് യാത്ര നടക്കുക.
Post Your Comments