Latest NewsKeralaNattuvarthaNews

ഭിന്നശേഷിക്കാരനെ പീഡിപ്പിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ: വിവരങ്ങൾ പുറത്തു വിടാതെ പോലീസ്

വെ​ള്ളി​മാ​ട്കു​ന്ന്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ പീ​ഡി​പ്പി​ച്ച​തി​ന് പൊ​ലീ​സ് റി​ട്ട. മി​നി​സ്​​റ്റീ​രി​യ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അറസ്റ്റിൽ. ചേ​വാ​യൂ​ര്‍ പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:വൈദികനാകാനും കന്യാസ്ത്രീയാകാനും ആളെ കിട്ടുന്നില്ല, 5 മക്കൾ വേണമെന്ന് പറയുന്നത് ഇക്കാരണത്താലെന്ന് പരിഹസിച്ച് ജോമോൻ

72 കാ​ര​നായ ചെ​ല​വൂ​ര്‍ സ്വ​ദേ​ശി​യാ​ണ് അറസ്റ്റിലായിരിക്കുന്നത്. വീ​ടി​നു സ​മീ​പ​ത്തു​ള്ള 21 കാ​ര​നാ​യ യു​വാ​വി​നെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യു​ള്ള​ത്. ഇ​യാ​ളു​ടെ അ​റ​സ്​​റ്റ്​ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്നേ​യു​ള്ളൂ​വെ​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ചേ​വാ​യൂ​ര്‍ എ​സ്.​ഐ അ​റി​യി​ച്ചു.

പൊ​ലീ​സി​ലെ റി​ട്ട.മി​നി​സ്​​റ്റീ​രി​യ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തി​നാ​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പൊ​ലീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ര്‍​ന്നിട്ടുണ്ട്. പ്രതിയെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button