
വിമാനയാത്ര എല്ലാവർക്കും ഇഷ്ടമായിരിക്കും. ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്നത് ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമാണ്. പറക്കുക എന്ന മനുഷ്യന്റെ ആഗ്രഹം സാധ്യമാവുക ഒരിക്കലെങ്കിലും വിമാനയാത്ര നടത്തുമ്പോഴാകും. വിമാനയാത്രയെ കുറിച്ച് നമുക്ക് അറിയാത്ത കുറെ രഹസ്യങ്ങളുണ്ട്. അത്തരത്തിൽ യാത്രക്കാർക്ക് അറിയാത്ത, യാത്രക്കാരോട് പറയാത്ത ചില രഹസ്യങ്ങൾ എന്തൊക്കെയായാണെന്ന് നോക്കാം.
* മൊബൈൽ ഫോണുകൾ നിങ്ങളെ അപകടത്തിലാക്കില്ല:
ഒരു വിമാനത്തിൽ കയറിയാലുടൻ മര്യാദയോടെ വിമാനത്തിലെ നിയമങ്ങളും രീതികളുമൊക്കെ പാലിക്കുന്നത് സ്വാഭാവികമാണ്. മൊബൈൽ ഫോൺ ഓഫ് ചെയ്ത് വെയ്ക്കാൻ എയർഹോസ്റ്റസ് ആവശ്യപ്പെടാറുണ്ട്. മൊബൈൽ ഫോണുകൾ പോലുള്ള പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനത്തിന്റെ ആന്തരിക സംവിധാനത്തെ ശരിക്കും തടസ്സപ്പെടുത്തുമോയെന്ന ചോദ്യം പലരുടെ മനസിലും തോന്നിയിട്ടുണ്ടാകും.
ഇതിനെ കുറിച്ച് വിർജിൻ അറ്റ്ലാന്റിക് പൈലറ്റ് ക്രിസ് ഹാൾ പറയുന്നതിങ്ങനെ, ‘ഞങ്ങൾക്കറിയാവുന്നിടത്തോളം മൊബൈൽ ഫോണുകൾ വിമാനത്തിലെ ആശയവിനിമയ അല്ലെങ്കിൽ നാവിഗേഷൻ സംവിധാനങ്ങളെയൊന്നും തടസ്സപ്പെടുത്തുന്നില്ല. ഫോണുകൾ ക്രൂവിനും മറ്റ് യാത്രക്കാർക്കും വളരെ അരോചകമാകുമെന്നതിനാലാണ് എയർലൈൻ ഇവ അനുവദനീയമാക്കാത്തത്. വിമാനങ്ങളിൽ ഫോണുകൾ അനുവദിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് എയർലൈൻ ആണ്’.
* വിമാനത്തിനകത്ത് കോഫി കുടിക്കരുത്
വിമാനത്തിൽ കോഫി കുടിക്കാതിരിക്കുക. വിമാനത്തിൽ നിന്ന് കോഫിയോ ചൂടുള്ള ചായയോ കുടിക്കരുതെന്നാണ് പറയുന്നത്. ഇത് കുടിവെള്ളം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ആ ടാങ്കുകൾ അപൂർവ്വമായി മാത്രമാണ് വൃത്തിയാക്കുന്നതെന്നും അതിനാൽ തന്നെ ജോലിക്കാരാരും ഇത് കുടിക്കാറില്ലെന്നും റാംപ് ഏജന്റും കോമിലെ ട്രാവൽ ബ്ലോഗറും ആയ റോണി ഫൈഡ ക്ലാർക്ക് പറയുന്നു.
‘കോഫിയും ടാപ്പ് വെള്ളവും ഒഴിവാക്കുക. വിമാനത്തിലെ വാട്ടർ ടാങ്കുകൾ വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടാണ്, അതിനാൽ അവ അണുനാശിനി ഉപയോഗിച്ച് ആണ് കഴുകുന്നത്. എങ്കിലും മിക്ക ബാക്ടീരിയകളും ടാങ്കിനുള്ളിൽ തന്നെയുണ്ടാകും.12 മണിക്കൂർ വിമാനയാത്രയ്ക്ക് വേണ്ടി അസുഖം വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇല്ലെങ്കിൽ പകരം കുപ്പിവെള്ളം ചോദിച്ച് വാങ്ങുക’ എന്നാണു അദ്ദേഹം പറയുന്നത്.
* വിമാന ഭക്ഷണം അനാരോഗ്യകരമാണ്
വിമാന ഭക്ഷണം അനാരോഗ്യകരമാണെന്നാണ് റിപ്പോർട്ട്. സാധാരണ ഒരു മനുഷ്യന് ഭൂമിയിൽ ആയിരിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ 30 ശതമാനം കൂടുതൽ പഞ്ചസാരയും ഉപ്പും ഉള്ള ഭക്ഷണമാണ് വിമാനത്തിനകത്ത് ആയിരിക്കുമ്പോൾ ലഭിക്കുക. ഇത്, നിങ്ങളെ കൊല്ലാൻ വേണ്ടിയുള്ളതല്ല, മറിച്ച് പറക്കുമ്പോൾ നിങ്ങൾ നേരിടുന്ന രക്ത/ഹൃദയ/ സംബന്ധിതമായ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ വേണ്ടിയാണ്.
സിഎൻഎൻ ഉദ്ധരിച്ച ഗവേഷണമനുസരിച്ച്, ഉയർന്ന കലോറി ഭക്ഷണങ്ങൾ ‘കൊക്കെയ്ൻ പോലുള്ള ആസക്തിക്ക് കാരണമായേക്കാം’ എന്നാണു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ചാൾസ് സ്പെൻസ് പറയുന്നത്. ചുരുക്കത്തിൽ, എയർലൈൻ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ വയറിനെ ബാധിക്കുമെന്ന് തന്നെ സാരം. ഇതൊഴുവാക്കാൻ മുൻകൂട്ടി ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ ചെറിയ മാര്ഗങ്ങള് സ്വീകരിച്ചാൽ മതി.
* ടോയ്‌ലറ്റുകൾ ഒരിക്കലും ശരിക്കും പൂട്ടിയിട്ടില്ല
ബാഹ്യ സഹായമില്ലാതെ നിങ്ങൾക്ക് വിമാനങ്ങളിലെ ടോയ്‌ലറ്റുകളുടെ വാതിൽ പുറത്തുനിന്നും സ്വമേധയാ തുറക്കാനാകും. വാതിൽ അൺലോക്ക് ചെയ്യുന്നതിന് ലാവറ്ററി ചിഹ്നത്തിന്റെ അരികിൽ ഒരു വിരൽനഖം സ്ലിപ്പ് ചെയ്‌ത് നോബ് സ്ലൈഡുചെയ്യുക.
മുന്നറിയിപ്പ്: ഈ അറിവ് ഉപയോഗിച്ച് നിങ്ങൾ നേരിടുന്ന ഏത് പ്രശ്‌നത്തിനും ഞങ്ങൾ ഉത്തരവാദികളല്ല.
(വിവരങ്ങൾക്ക് കടപ്പാട്: എയർഹെൽപ്പ്)
Post Your Comments