ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങുന്നവര്‍ ഇപ്പോള്‍ മൊബൈല്‍, ഇ-മെയില്‍ വെരിഫിക്കേഷന്‍ നടത്തേണ്ടതുണ്ട്. അതിനുശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയു. ഈ നിയമം ദീര്‍ഘകാലമായി ടിക്കറ്റ് എടുക്കാത്ത യാത്രക്കാര്‍ക്കുള്ളതാണ്.
Read Also : കുറഞ്ഞ വിലയിൽ നതിങ് ഇയർ 1 ട്രൂ വയർലെസ്സ് ഇയർഫോൺ ഇന്ത്യയിലെത്തി : സവിശേഷതകൾ അറിയാം
ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴില്‍ ഐആര്‍സിടിസി ഓണ്‍ലൈനായി ടിക്കറ്റുകള്‍ (e-Ticket) വില്‍ക്കുന്നത്. ടിക്കറ്റുകള്‍ക്കായി യാത്രക്കാര്‍ ഈ പോര്‍ട്ടലില്‍ ലോഗിന്‍, പാസ്‌വേഡ് എന്നിവ സൃഷ്ടിക്കണം തുടര്‍ന്ന് ഓണ്‍ലൈന്‍ ബുക്കിംഗ് പ്രയോജനപ്പെടുത്തണം. ഇമെയിലും ഫോണ്‍ നമ്പറും വെരിഫൈ ചെയ്താല്‍ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ.
കോവിഡ് കേസുകള്‍ കുറഞ്ഞ ഉടന്‍ തന്നെ ട്രെയിനുകള്‍ ഓടാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ടിക്കറ്റ് വില്‍പ്പനയും വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ 24 മണിക്കൂറിനുള്ളില്‍ എട്ട് ലക്ഷത്തോളം ട്രെയിന്‍ ടിക്കറ്റുകളാണ് ബുക്ക് ചെയ്യുന്നത്.
Post Your Comments