Latest NewsIndiaNews

പുകവലി നിർത്തുക, അത് എത്ര ചെറിയ മാറ്റമായാലും വലിയ കാര്യമാണ്: പുകവലിക്കെതിരെ ക്യാമ്പയിനുമായി അല്ലു അർജുൻ

തിരുവനന്തപുരം: പുകവലിക്കെതിരെ ക്യാമ്പയിനുമായി സൂപ്പർ താരം അല്ലു അർജുൻ രംഗത്ത്. അധികരിച്ചു വരുന്ന പുകവലിയുടെ ദൂഷ്യ ഫലങ്ങൾ കൊവിഡ് കാലത്ത് ഏറെ ചർച്ച ചെയ്യേണ്ട ഒന്നാണ്. പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവത്കരണവും ഈ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. തെലുങ്കു സൂപ്പര്‍ താരം അല്ലു അര്‍ജുനാണ് പുകവലിക്കെതിരെ ക്യാമ്പയിനുമായി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

Also Read:നിയമസഭാ കയ്യാങ്കളി: കയ്യൂക്കിനു മാപ്പില്ല, കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം, സുപ്രീം കോടതി

തന്റെ സിനിമ കാണുന്ന, തന്നെ ഇഷ്ടപ്പെടുന്ന
ആരാധകരെ പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച്‌ ബോധത്കരണം നടത്തുകയും പുകവലി നിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയുമാണ് താരം ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്. ജനങ്ങളിലേക്ക് കൂടുതല്‍ പുകവലിയുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് എത്തിക്കണമെന്ന് താരം പറയുന്നു.

കോവിഡ് കാലഘട്ടത്തിൽ മാനസിക സമ്മർദ്ദം അധികരിച്ചതോടെ പുകവലിക്കുന്ന ആളുകളുടെ എണ്ണവും അധികരിച്ചിട്ടുണ്ട്. ഇതില്‍ മാറ്റം വരാനാണ് താന്‍ ശ്രമിക്കുന്നത്. അത് എത്ര ചെറിയ മാറ്റമായാലും വലിയ കാര്യമാണെന്ന് അല്ലു അര്‍ജുന്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരു വർഷം ഏകദേശം എട്ട് മില്യൺ ആളുകൾ പുകയിലയുടെ ഉപയോഗം കാരണം മരണപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button