
മുംബൈ : ബോളിവുഡ് സെൻസേഷനും ശ്രീദേവിയുടെ മകളുമായ ജാൻവി കപൂർ ടോളിവുഡിൽ സിനിമാരംഗത്തേക്ക് കൂടുതൽ കടക്കുന്നു. ബോളിവുഡിൽ വാണിജ്യ വിജയങ്ങൾ നേടാൻ കഴിയാതെ പോയ ജാൻവി കപൂർ കൊരട്ടാല ശിവയുടെ സംവിധാനത്തിൽ ദേവര ഒന്നാം ഭാഗത്തിൽ എൻടിആറിനൊപ്പം ടോളിവുഡിലേക്ക് പ്രവേശിച്ചിരുന്നു.
ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം ബുച്ചി ബാബു സനയുടെ സംവിധാനത്തിൽ ജാൻവി രാം ചരണിനൊപ്പം അഭിനയിക്കുന്നുണ്ട്.
ജാൻവി മറ്റൊരു പ്രോജക്ടിൽ ഒപ്പുവെച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. അല്ലു അർജുനും ആറ്റ്‌ലിയും ചേർന്ന് ഒരുക്കുന്ന സിനിമയിലാണ് നടി എത്തുന്നത്. ജാൻവിയെ നായികയായി അവതരിപ്പിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം പുഷ്പ ദി റൂൾ എന്ന ചിത്രത്തിലൂടെ അല്ലു അർജുൻ രാജ്യമെമ്പാടും ഒരു പാൻ ഇന്ത്യൻ തരംഗം തന്നെയാണ് സൃഷ്ടിച്ചത്.
Post Your Comments