ദില്ലി: ഫ്ലാഷ് സെയ്ൽ നിരോധിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുളള ചട്ടം ഓഗസ്റ്റ് അവസാനത്തോടെ അന്തിമമാക്കാനൊരുങ്ങുന്നതിനിടയിലാണ് തീരുമാനം. കരട് ചട്ടത്തിലെ പല വ്യവസ്ഥകളിലും ഇ-കൊമേഴ്സ് കമ്പനികള്‍ വ്യക്തത തേടിയിട്ടുണ്ട്. നിയമത്തിലെ പല വ്യവസ്ഥകളോടും ഉളള കമ്പനികളുടെ പ്രതികരണം നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുകയാണ്.
Also Read:ജോലിയിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്‌ക്കുന്ന ജീവനക്കാർക്ക് മെഴ്‌സിഡസ് ബെൻസ് നൽകുമെന്ന് എച്ച്‌സിഎൽ
രാജ്യത്തിന്റെ വിപണികളെ ദുരുപയോഗപ്പെടുത്താനുളള കമ്പനികളുടെ നടപടികളെ തടയാനുളള വ്യവസ്ഥകള്‍ കരട് ചട്ടത്തിലുണ്ടെന്നാണ് സൂചന. മുഖ്യ കംപ്ലെയിന്‍സ് ഉദ്യോഗസ്ഥന്, പരാതി പരിഹാരത്തിനുളള ഗ്രീവന്‍സ് ഓഫീസര്‍, നിയമ സംവിധാനങ്ങളുമായുളള ഏകോപനത്തിനായി പ്രവര്‍ത്തിക്കേണ്ട നോഡല്‍ ഓഫീസര്‍ എന്നിവരെ കമ്പനി നിയമിക്കണമെന്നും കരട് ചട്ടം നിര്‍ദ്ദേശിക്കുന്നു.
Post Your Comments