കണ്ണൂർ: കോളയാട് ആര്യപ്പറമ്പ് സെയ്ന്റ് മേരീസ് എസ്റ്റേറ്റിലെ താമസ സ്ഥലത്ത് ജാർഖണ്ഡ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്നും യുവതിയോടൊപ്പം താമസിച്ചിരുന്ന യുവാവാണ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി. കേസിൽ ജാർഖണ്ഡ് സ്വദേശിയായ യോഗീന്ദ്ര എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read Also: രണ്ടു യുവാക്കൾക്ക് നേരെ ആക്രമണം, വെടിയേറ്റു: പാകിസ്ഥാനിലെ ചൈനീസ് പൗരന്മാര്‍ ആശങ്കയിൽ
ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശിനിയായ മമ്ത കുമാരിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ജൂലായ് 15 നാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. യോഗീന്ദ്രയുടെ നിരന്തരമുളള പീഡനവും ക്രൂരമർദനവുമാണ് മരണത്തിന് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഭാര്യയും ഒരു കുട്ടിയുമുള്ള യോഗീന്ദ്ര ഭാര്യ മരിച്ചതിനു ശേഷമാണ് മമ്തയുമായി പ്രണയത്തിലാകുന്നത്. ബന്ധം പുറത്തറിഞ്ഞതോടെ വീട്ടുകാർ ഇതിനെ എതിർത്തു. തുടർന്നാണ് മമ്ത രണ്ടു മാസം മുൻപ് യോഗീന്ദ്രക്കൊപ്പം ആര്യപ്പറമ്പിലേക്ക് എത്തിയത്.
തൊഴിലിടത്തിൽ നിന്ന് മമ്തയ്ക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. കണ്ണൂർ മെഡിക്കൽ കേളേജിൽ ഒരാഴ്ചയിലധികം ചികിത്സയിൽ കഴിഞ്ഞിരുന്ന മമ്തയെ ദീർഘനാൾ വിശ്രമം വേണമെന്ന് നിർദ്ദേശിച്ചാണ് ആശുപതിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. എന്നാൽ എഴുന്നേൽക്കാൻ പോലുമാവാത്ത മമ്തയെ യോഗീന്ദ്ര ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് കണ്ടെത്തി. .യോഗീന്ദ്രയുടെ മർദനത്തിൽ നിലത്ത് വീണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടലും നിരന്തരമായ മർദനം മൂലം കാലുകളിലുണ്ടായ ആഴത്തിലുള്ള മുറിവുമാണ് മരണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ സമൂഹത്തെ അഭിസംബോധന ചെയ്യും, സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകും
Post Your Comments