കൊല്ലം: ഒരൊറ്റ ദിവസം കൊണ്ട് മലയാളികളുടെ മുഴുവൻ ശബ്ദമായി മാറിയ ഒരു പെൺകുട്ടിയാണ് ഗൗരി. പോലീസിന്റെ അധികാര ഗർവ്വിന് മുൻപിൽ പതറാതെ പിടിച്ചു നിന്ന ഗൗരിയ്ക്ക് വലിയ സ്വീകരണവും പിന്തുണയുമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. പോലീസിനെ ചോദ്യം ചെയ്ത ഗൗരിയെപ്പോലെയുള്ള ഉശിരുള്ള പെൺകുട്ടികളിലാണ് ഇനി പ്രതീക്ഷയെന്ന് സോഷ്യൽ മീഡിയ പറയുന്നത്.
നാട്ടുകാര്‍ക്ക് മുന്നില്‍ പൊലീസിനെ വിറപ്പിച്ച് നവമാധ്യമങ്ങളില്‍ വൈറലായ ഗൗരിനന്ദ ചടയമംഗലം സ്വദേശിനിയാണ്. ഗൗരി ഇപ്പോൾ പ്ലസ് ടു പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്. അനീതിക്കെതിരെ ശബ്ദമുയർത്താൻ കാണിച്ച ഗൗരിയെ ചങ്കൂറ്റത്തെ വളരെ ബഹുമാനത്തോടെയാണ് മലയാളികൾ കണ്ടത്. ഒരുപാട് സാധാരണക്കാർക്ക് സർക്കാറിനോട് പറയാനുണ്ടായിരുന്നതാണ് ഒരു ഗൗരി നന്ദ പറഞ്ഞു തീർത്തത്.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് മുന്നിലായിരുന്നു സംഭവം നടന്നത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോള്‍ പൊലീസ് ആളുകള്‍ക്ക് മഞ്ഞ പേപ്പറില്‍ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോള്‍ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു. ഇതിനിടെ പൊലീസ് ഗൗരിനന്ദയ്ക്കും പിഴ ചുമത്തി.
കാര്യം തിരക്കിയപ്പോള്‍ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയര്‍ത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടു. ആളുകള്‍ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കില്‍ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ ഗൗരി രോഷാകുലയായി. എന്നാൽ പൊലീസ് വിട്ടില്ല. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരില്‍ ഗൗരിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.
Post Your Comments