Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ ലോവ്ലിന ക്വാർട്ടറിൽ

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ. വനിതകളുടെ 69 കിലോഗ്രാം ബോക്സിങിൽ ജർമ്മനിയുടെ നദീൻ അപേറ്റ്സിനെ കീഴടക്കി ഇന്ത്യയുടെ ലോവ്ലിന ബോർഗോഹൈൻ ക്വാർട്ടർ ഉറപ്പിച്ചു. സ്കോർ 3-2. അസമിൽ നിന്ന് ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ വനിതാ അത്ലറ്റാണ് ലോവ്ലിന ബോർഗോഹൈൻ. ഇതോടെ ഇന്ത്യക്ക് മറ്റൊരു മെഡൽ കൂടി നേടാൻ കഴിയുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ആരാധകർ.

അതേസമയം, ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇന്ന് തിരിച്ചടിയുടെ ദിനങ്ങളാണ്. 10 മീറ്റർ മിക്‌സഡ് എയർ പിസ്റ്റൽ ഷൂട്ടിങിൽ മെഡൽ കാണാതെ ഇന്ത്യ പുറത്തായി. ഏഴാമതായാണ് മനു ഭാക്കർ – സൗരവ് ചൗധരി സഖ്യം മത്സരം അവസാനിപ്പിച്ചത്. മനു ഭാക്കറിന്റെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യ യോഗ്യതാ മത്സരത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു സഖ്യം ഫിനിഷ് ചെയ്തത്. ഇന്ത്യ മെഡൽ പ്രതീക്ഷിച്ചിരുന്ന പ്രധാന ഇനമായിരുന്നു ഇത്.

Read Also:- ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റിനെ വിമർശിച്ച് സുനിൽ ഗാവസ്‌കർ

നേരത്തെ, മെഡൽ പ്രതീക്ഷകളുമായി നീന്തൽ കുളത്തിലിറങ്ങിയ മലയാളി താരം സജൻ പ്രകാശ് സെമി കാണാതെ പുറത്താ. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച സജൻ 1:57:22 സെക്കന്റിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അഞ്ച് ഹീറ്റ്സിലുമായി ആദ്യ 16 പേർക്ക് മാത്രം സെമി ഫൈനൽ സാധ്യതയുണ്ടായിരുന്ന ഇനത്തിൽ സജന് ഇരുപത്തിനാലാം സ്ഥാനമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button