COVID 19KeralaLatest NewsIndiaNews

സംസ്ഥാനങ്ങൾക്ക് ഇതുവരെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് വാക്‌സിന്റെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ഇതുവരെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് വാക്‌സിന്റെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങൾക്കും ,കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 45.73 കോടി ഡോസ് വാക്സിനാണ് സൗജന്യമായി നൽകിയത്. ഇതിൽ 2.28 കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങളുടെ കൈവശം ഉപയോഗിക്കാൻ ബാക്കിയുണ്ടെന്നും, വാക്സിൻ ക്ഷാമം ഉണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Read Also : ക്ഷേത്ര ദർശനത്തിനിടെ ഉന്തുംതള്ളും : കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക് , വീഡിയോ പുറത്ത്  

ഓരോ ഇടവേളകളിലും എത്ര ഡോസ് വാക്സിൻ ലഭിക്കും എന്നത് സംസ്ഥാനങ്ങളെ മുൻകൂട്ടി അറിയിക്കുന്നുണ്ട്. എന്നാൽ അതിനനുസരിച്ച് വാക്സിനേഷൻ പ്രവർത്തനം ക്രമീകരിക്കുന്നതിൽ ചില സംസ്ഥാനങ്ങൾ വീഴ്ച്ച വരുത്തുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തി.

രാജ്യത്തെ അകെ പ്രതിദിന രോഗികളുടെ എണ്ണതിന്റെ പകുതിയിലധികവും റിപ്പോർട്ട് ചെയ്യുന്ന കേരളത്തിലെ സാഹചര്യം അതീവ ഗൗരവത്തോടെയാണ് കേന്ദ്രം നോക്കിക്കാണുന്നത് . ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തി.

അതേസമയം വാക്സിനേഷന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന്റെ ശരാശരിയേക്കാള്‍ ഇരട്ടിയോളം വാക്സിനേഷന്‍ നടത്തി മുന്നിട്ടു നില്‍ക്കുകയാണെന്നും കേരളത്തില്‍ പത്തുലക്ഷം ഡോസ് വാക്സിന്‍ കെട്ടിക്കിടക്കുന്നു എന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും പുതിയ ആരോഗ്യമന്ത്രിക്ക് കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button